
ജൂതസങ്കീര്ത്തനങ്ങള്
''ദീര്ഘചതുരാകൃതിയിലുള്ള വലിയൊരു പെട്ടിപോലെയാണ് ജൂതത്തെരുവ്. മുകളില് നീലാകാശം താഴെ കോണ്ക്രീറ്റ് പാകിയ നിരത്ത്. ഇരുവശത്തും ഇരുനിലകെട്ടിടങ്ങള്. തീവണ്ടിയുടെ കംപാര്ട്ടുമെന്റുകള് പോലെ തോളോടുതോള് ചേര്ന്ന് നില്ക്കു വീടുകള് നിറയെ ഒരു കാലത്ത് ജൂതന്മാരാണ് താമസിച്ചിരുത്. വീടുകള്ക്കിടയില് മതിലുകളോ ചുറ്റുമതിലുകളോ ഇല്ല. ഡച്ചുകാരുടെ ഡിസൈന്. പത്തഞ്ഞൂറുകൊല്ലം മുമ്പുണ്ടാക്കിയിട്ടും വലിയ കുഴപ്പമില്ലാതെ നില്ക്കുന്നു. 120 മീറ്റര് മാത്രമുള്ള ലെയ്ന് അവസാനിക്കുന്നിടത്ത് 45 അടി ഉയരമുള്ള ക്ലോക്ക് ടവര്. നാലുമുഖമുള്ള ക്ലോക്ക് ടവറില് മലയാളത്തിലും ഇംഗ്ലീഷിലും ഹീബ്രുവിലുമായി പരദേശിപ്പള്ളിയുടെ ജനനവര്ഷം എഴുതിവെച്ചിരിക്കുന്നു 1568. അന്ന് ക്ലോക്ക് ടവറിലെഴുതിവെച്ച സങ്കീര്ത്തനവാക്യം പ്രവചനസ്വഭാവമുള്ളതായിരുന്നില്ലേ? Our days are like passing Shadows'' (സിനഗോഗ് ലെയ്ന്, പു.30).
നൂറ്റാണ്ടുകളില്നിന്ന് നൂറ്റാണ്ടുകളിലേക്കും തലമുറകളില്നിന്നു തലമുറകളിലേക്കും നീളുന്ന കേരളത്തിലെ ജൂതസമൂഹത്തിന്റെ അസ്തിത്വപ്രതിസന്ധികളെയും അതിജീവനസങ്കടങ്ങളെയും ഒരു തെരുവിന്റെ ജ്യാമിതീയഘടനയിലേക്ക് ചി'ട്ടപ്പെടുത്തിയും ചിത്രപ്പെടുത്തിയും അവതരിപ്പിക്കുകയാണ് ജമാല് കൊച്ചങ്ങാടി,
>>>കൂടുതല് വായിക്കാന് താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില് ക്ലിക്കുചെയ്യുക