Image

സ്‌കാര്‍ലെട്ട് സെന്റ് ക്ലെയറിന്റെ 'എ ടച് ഓഫ് ഡാര്‍ക്ക്‌നെസ്സ് ' (ആസ്വാദനം- ഭാഗം -4: നീന പനക്കല്‍)

Published on 17 October, 2026
സ്‌കാര്‍ലെട്ട് സെന്റ് ക്ലെയറിന്റെ 'എ ടച് ഓഫ് ഡാര്‍ക്ക്‌നെസ്സ് '  (ആസ്വാദനം- ഭാഗം -4:  നീന പനക്കല്‍)

ക്‌ളാസ്സ് കഴിഞ്ഞ് പെര്‍സെഫനി നെവര്‍ നൈറ്റില്‍ എത്തി . കൈത്തണ്ടയില്‍ കിടക്കുന്ന ഈ കറുത്ത പാടുകള്‍ എന്താണെന്ന് അറിയണം. ഹെയ്ഡിസിന്റെ ഭീകരമായ കോണ്‍ട്രാക്റ്റ്കളില്‍ ഒന്നാവുമോ ഈ പാടുകള്‍ ? ഇല്ല . അയാള്‍ക്ക് അത് സാധിക്കില്ല. ഞാന്‍ ഒരു മനുഷ്യ പെണ്‍കുട്ടിയല്ല, അയാളുമായി കോണ്‍ട്രാക്ടില്‍ ഏര്‍പ്പെടാന്‍.

നെവര്‍നൈറ്റിന്റെ വാതിലില്‍ അവള്‍ ആഞ്ഞു മുട്ടി.'ആരുമില്ലേ ഇവിടെ? ഓപ്പണ്‍ ദി ഡോര്‍' ഒരു രാക്ഷസന്‍ വന്ന് കതക് തുറന്നു. ''എന്ത് വേണം? ക്ലബ്ബ് തുറക്കാന്‍ സമയമായില്ല.' അയാള്‍ അലറി. ''എനിക്ക് ഹെയ്ഡിസിനോട് സംസാരിക്കണം.' പെര്‍സെഫനിയുടെ കൂസലില്ലായ്മ കണ്ട് രാക്ഷസന്‍ ഒന്നറച്ചു . 'ഒരു വെറും മനുഷ്യനായ നീ എന്നോട് ഗുസ്തിക്ക് വരികയാണോ? ഹെയ്ഡിസിനോട് സംസാരിക്കണം പോലും'
എത്ര തര്‍ക്കിച്ചിട്ടും രാക്ഷസന്‍ കതക് തുറക്കുന്നില്ല എന്ന് കണ്ട് പെര്‍സെഫനി തന്റെ മുഖത്ത് നിന്ന് മാജിക്ക് മാറ്റി. അവളുടെ കണ്ണുകളുടെ നിറം മാറി, കൊമ്പുകള്‍ പ്രത്യക്ഷമായി.

രാക്ഷസന്‍ നിലത്ത് മുട്ടുകുത്തി .' അയ്യോ ദേവി ഞാനറിഞ്ഞില്ല. മാപ്പുതരണം. ' അയാള്‍ നിരന്തരം മാപ്പ് ചോദിച്ചുകൊണ്ടേ ഇരുന്നു.

Read More: https://www.emalayalee.com/writer/24

കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക