
കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിനെതിരെ ട്രംപ് ഭരണകൂടം നടത്തുന്ന ഫെഡറല്‍ അന്വേഷണത്തിനെതിരെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. രാഷ്ട്രീയ പ്രതികാര നടപടിയാണിതെന്ന് ഒബാമ ആരോപിച്ചു.
കുടിയേറ്റ ഫയലുകളിലെ അവകാശവാദങ്ങളുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റിക് പ്രതിനിധി ഇല്‍ഹാന്‍ ഒമറിന്റെ വാഷിംഗ്ടണിലെ വീട്ടില്‍ ഫെഡറല്‍ ഏജന്റുകള്‍ റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ഇതുവരെ ഔദ്യോഗിക കുറ്റാരോപണങ്ങളൊന്നും ചുമത്തിയിട്ടില്ല.
രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടുളള ഭരണകൂടത്തിന്റെ ഈ നീക്കം അമേരിക്കന്‍ ജാധിപത്യത്തിന് ഭീഷണിയാണെന്ന് ഒബാമ എക്‌സ് (X) മാധ്യമത്തിലൂടെ വ്യക്തമാക്കി.രാഷ്ട്രീയ ലക്ഷ്യം: ഒമറിന്റെ പൗരത്വം റദ്ദാക്കാനും നാടുകടത്താനുമുള്ള രാഷ്ട്രീയ പ്രേരിതമായ ശ്രമമാണിതെന്നും, പ്രസിഡന്റിനെ വിമര്‍ശിക്കുന്നവരെ ഭരണകൂടം ലക്ഷ്യമിടുന്നുവെന്നും ഒബാമ കുറ്റപ്പെടുത്തി.
ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ ഇല്‍ഹാന്‍ ഒമര്‍, തനിക്കെതിരെയുള്ളത് അടിസ്ഥാനരഹിതമായ നീക്കങ്ങളാണെന്നും തന്നെ നിശബ്ദയാക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ പ്രേരിതമായ ഇത്തരം അന്വേഷണങ്ങള്‍ ജാധിപത്യത്തിന് അപായസൂചനയാണെന്ന് ഒബാമ മുന്നറിയിപ്പ് നല്‍കി.