Image

ഫ്രാൻസിൽ പ്രതിഷേധം അക്രമാസക്തം: 2,400ഓളം പേർ അറസ്റ്റിൽ

Published on 19 October, 2026
ഫ്രാൻസിൽ പ്രതിഷേധം അക്രമാസക്തം: 2,400ഓളം പേർ അറസ്റ്റിൽ

ജീവിതച്ചെലവിനെതിരെ രാജ്യവ്യാപകമായി ആരംഭിച്ച പ്രതിഷേധങ്ങൾ ശനിയാഴ്ച ഫ്രാൻസിൽ വ്യാപകമായ അക്രമത്തിൽ കലാശിച്ചു. 2,397 പേരെ കസ്റ്റഡിയിലെടുത്തതായും ഏഴുപേർക്ക് ഗുരുതരമായി പരിക്കേറ്റത് ഉൾപ്പെടെ 997 പോലീസ് ഉദ്യോഗസ്ഥർക്കും ജെൻഡാമുകൾക്കും (സായുധ സുരക്ഷാ ഉദ്യാഗസ്ഥർ) പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.

വാരാന്ത്യത്തിൽ ഫ്രാൻസിലുടനീളമുണ്ടായ പ്രതിഷേധങ്ങളിൽ 1,500-ഓളം കടകൾക്കും റീട്ടെയിൽ സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും അവയിൽ പലതും കൊള്ളയടിക്കപ്പെട്ടതായും ഈ മേഖലയെ പ്രതിനിധീകരിക്കുന്ന ഒരു ഗ്രൂപ്പിന്റെ തലവൻ പറഞ്ഞു. എൽസിഐ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ, വ്യാപാര സ്ഥാപനങ്ങൾക്കുണ്ടായ നഷ്ടം "നൂറുകണക്കിന് ദശലക്ഷം യൂറോ" വരെ വരുമെന്ന് റീട്ടെയിൽ ആൻഡ് ട്രേഡ് ഫെഡറേഷൻ പ്രസിഡന്റ് അലക്സാണ്ടർ ബോംപാർഡ് വ്യക്തമാക്കി. കൃത്യമായ കണക്ക് നൽകാൻ ഇനിയും സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


ഞായറാഴ്ച രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അക്രമങ്ങളെ ശക്തമായി അപലപിച്ചു. രാജ്യവ്യാപകമായി അക്രമവും കൊള്ളിവെപ്പും നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് മാക്രോൺ പറഞ്ഞു

Join WhatsApp News
Sunil 2026-10-19 20:29:25
The Islamic-Marxist alliance is rocking Europe from Portugal to Italy. In France, their 143 year old revered and stunning town hall collapsed into flames. This kind of mayhem headed to the USA ? The risks are very real. This green-red alliance of radical Islamists and hard core Marxists in America can produce this kind of destruction right in front of us. The Marxist leader AOC steered $ 1 million to the pro-Shariah law candidate Abdul El-Sayed in Michigan yesterday. These two groups disagree on social issues but see a common enemy. They both hate Western Civilization. They both hate the USA because America is the culmination of thousands of years of Western Civilization. They seek political power through both force and mass migration. Both these groups hate freedom and democracy. The danger is staring at us.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക