Image

ഇന്ത്യ ബംഗ്ലാദേശോ ഫ്രാൻസോ അല്ല: 'ഭരണമാറ്റ' വിവാദത്തിൽ ശശി തരൂർ

Published on 19 October, 2026
ഇന്ത്യ ബംഗ്ലാദേശോ ഫ്രാൻസോ അല്ല: 'ഭരണമാറ്റ' വിവാദത്തിൽ ശശി തരൂർ

ബംഗ്ലാദേശിലും ഫ്രാൻസിലുമുണ്ടായതുപോലുള്ള രാഷ്ട്രീയ അശാന്തിയുമായി ഇന്ത്യയെ താരതമ്യം ചെയ്യാനാകില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. പ്രക്ഷോഭങ്ങളിലൂടെ സർക്കാരിനെ പുറത്താക്കാനല്ല, മറിച്ച് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾക്കാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് യുവാക്കളെ പ്രകോപ്പിക്കാനും അശാന്തി സൃഷ്ടിക്കാനും ചില രാഷ്ട്രീയ ഗ്രൂപ്പുകളും "ഇന്ത്യാ വിരുദ്ധ ഗ്രൂപ്പുകളും" ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ആരോപിച്ചതിന് മറുപടിയായാണ് തരൂരിന്റെ പരാമർശങ്ങൾ വന്നത്.

പ്രതിഷേധങ്ങൾ അക്രമത്തിലേക്ക് വഴിമാറിയ രാജ്യങ്ങളുമായി ഇന്ത്യയെ താരതമ്യം ചെയ്യരുതെന്ന് തരൂർ പറഞ്ഞു. താൻ ഒരിക്കലും അക്രമത്തെ പിന്തുണയ്ക്കുന്നില്ലെന്നും പ്രകടനങ്ങൾ സമാധാനപരമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക