Image

കുർബാനയ്ക്കിടെ പള്ളി അൾത്താരയ്ക്ക് മുകളിൽ നിന്ന് ഭാരമേറിയ ക്രൂശിത രൂപം ദേഹത്തേക്ക് വീണ് വൈദികൻ മരിച്ചു

Published on 19 October, 2026
കുർബാനയ്ക്കിടെ പള്ളി അൾത്താരയ്ക്ക് മുകളിൽ നിന്ന്  ഭാരമേറിയ ക്രൂശിത രൂപം ദേഹത്തേക്ക് വീണ് വൈദികൻ മരിച്ചു

കുർബാനയ്ക്കിടെ പള്ളിയിലെ ക്രൂശിത രൂപം ദേഹത്തേക്ക് പതിച്ച് കത്തോലിക്കാ വൈദികൻ മരിച്ചു. ഇക്വഡോറിലെ ഗ്വയാക്വിൽ നഗരത്തിലുള്ള 'ഔർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ്' പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടെയാണ് സംഭവം. ഭിത്തിയിൽ ഉറപ്പിച്ചിരുന്ന കൂറ്റൻ തടി കുരിശ് വൈദികന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. സഭയിലെ റെഡംപ്റ്ററിസ്റ്റ് സന്യാസ വിഭാഗത്തിലെ അംഗവും പള്ളി വികാരിയുമായ ഫാദർ പട്രീഷ്യോ ആൽഫ്രഡോ സാഞ്ചേസ് മോലിനാരിയാണ് മരിച്ചത്.

ശനിയാഴ്ച നടന്ന തിരുക്കർമ്മങ്ങൾ സോഷ്യൽ മീഡിയ വഴി തത്സമയം സംപ്രേഷണം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. പ്രാർഥനാ ചടങ്ങുകൾ തുടങ്ങി ഏകദേശം 27 മിനിറ്റിനു ശേഷം, അൾത്താരയിൽ നിന്ന് വിശ്വാസികളെ അഭിമുഖീകരിച്ച് സന്ദേശം നൽകുകയായിരുന്ന വൈദികന്റെ തൊട്ടുപിന്നിലെ ഭിത്തിയിൽ സ്ഥാപിച്ചിരുന്ന ഭാരമേറിയ ക്രൂശിത രൂപം പെട്ടെന്ന് വേർപെട്ട് അദ്ദേഹത്തിന്റെ തലയിലേക്കും ദേഹത്തേക്കും നേരിട്ട് പതിക്കുകയായിരുന്നു.

സംഭവം കണ്ടുനിന്ന വിശ്വാസികൾ ഓടിയെത്തി അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു. ഉടൻതന്നെ അടിയന്തര വൈദ്യസഹായ സംഘം സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച ഗ്വയാക്വിൽ അതിരൂപത ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഫാദർ പട്രീഷ്യോയുടെ വേർപാട് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിനും സഹവൈദികർക്കും സുഹൃത്തുക്കൾക്കും അതിരൂപത അനുശോചനം അറിയി

Join WhatsApp News
ഇതൊരു സാമ്പിൾ 2026-10-19 21:27:06
കിഴക്കോട്ട് നോക്കി; കുരിശിൽ തുങ്ങി കിടക്കുന്ന കർത്താവിനെ നോക്കി കുർബാന അർപ്പിക്കേണ്ട ഇ കത്തനാർ ജന അഭിമുഖം ആയിട്ടാണ് കുർബാന അർപ്പിച്ചത്, അപ്പോൾ കർത്താവ് പുറകിൽ കുരിശിൽ തുങ്ങി കിടക്കുന്നു, കർത്താവിനു കുണ്ടി, ജനത്തിനു മുഖവും. കർത്താവിനെ അവഗണിച്ചു ജനത്തെ നോക്കി കുർബാന നടത്തുന്ന കത്തനാരൻമ്മാർ സൂക്ഷിക്കുക! ഇതൊരു സാമ്പിൾ മുന്നറിയിപ്പ് മാത്രം. -ഒരു സത്യ വിശ്വാസി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക