
അറ്റ്ലാന്റാ: കാൽവറി അസംബ്ലി ചർച്ച് ഓഫ് ഗോഡ് സഭാഅംഗം ജെയിംസ് സാമുവേൽ (49) അന്തരിച്ചു. നേരത്തെ ഡാളസ്സിൽ ആയിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ പത്തു വർഷമായി അറ്റ്ലാന്റയിൽ താമസമാക്കി ട്രാവൽ നേഴ്സ് ആയി ജോലി ചെയ്തുവരികയായിരുന്നു.
സഭാകുടുംബത്തിലെ പ്രിയപ്പെട്ട അംഗമായിരുന്ന ജെയിംസ് സാമുവലിന്റെ സാന്നിധ്യവും കൂട്ടായ്മയും സ്നേഹസ്മരണകളും എന്നും ഹൃദയങ്ങളിൽ നിലനിൽക്കുമെന്ന് സഭയുടെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
ഭാര്യ: ഷീബ സാമുവൽ. മക്കൾ: നേഥൻ, ഈഥൻ, ജോനഥൻ.
സംസ്കാര ശുശ്രൂഷകളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.