Image

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ലന്നു വാൻസ്‌, ഉഷയ്ക്കു രാഷ്ട്രീയത്തോടു മതിപ്പില്ല (പിപിഎം)

Published on 20 October, 2026
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ലന്നു വാൻസ്‌, ഉഷയ്ക്കു രാഷ്ട്രീയത്തോടു മതിപ്പില്ല (പിപിഎം)

2028 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യത കുറവാണെന്നു വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌ സൂചിപ്പിച്ചു. ഭാര്യ ഉഷയ്ക്കു രാഷ്ട്രീയത്തോടു അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും കുടുംബത്തിന്റെ അഭിപ്രായങ്ങൾ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക്കൻ പാർട്ടിയുടെ ഏറ്റവും പ്രധാന പ്രസിഡന്റ് സ്ഥാനാർഥി വാൻസ്‌ ആയിരിക്കുമെന്ന പ്രതീക്ഷ നിലനിൽക്കുമ്പോഴാണ് മിഷിഗണിലെ ഫ്ലാറ്റ് റോക്കിൽ സി ബി എസ് ന്യൂസ് ടൗൺഹാളിൽ വാൻസ്‌ ഇക്കാര്യം അദ്ദേഹം പറഞ്ഞത്.

എന്തായാലും നവംബർ 3 ഇടക്കാല തിരഞ്ഞെടുപ്പു കഴിഞ്ഞു മാത്രമേ താൻ തീരുമാനം എടുക്കൂ എന്നു വാൻസ്‌ വ്യക്തമാക്കി. 2028ൽ മത്സരിക്കാൻ സാധ്യതയുണ്ടോ എന്ന് ആവർത്തിച്ചു ചോദിച്ചപ്പോൾ "തീർച്ചയായും സാധ്യതയുണ്ട്" എന്നായിരുന്നു മറുപടി.

എന്നാൽ നാലു ചെറിയ കുട്ടികളെ വളർത്തുന്നതിൽ ഭാര്യയ്‌ക്കൊപ്പം ഉത്തരവാദിത്തം തനിക്കുമുണ്ടെന്നു വാൻസ്‌ പറഞ്ഞു. അവരുടെ അഭിപ്രായങ്ങൾ മാനിക്കാതെ വയ്യ. "ഉഷ ഒരിക്കലൂം രാഷ്ട്രീയം ഇഷ്ടപ്പെട്ടിട്ടില്ല. അവർക്കു ജനസേവനത്തിൽ മാത്രമേ താല്പര്യമുള്ളൂ."

വലിയ തീരുമാനങ്ങൾ മാറ്റി വയ്ക്കുന്ന ശീലം തനിക്കുണ്ടെന്നു വാൻസ്‌ പറഞ്ഞു. വൈസ് പ്രസിഡന്റ് ആയതു കൊണ്ട് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കണം എന്നില്ല.

ഇപ്പോൾ പ്രധാന കാര്യം റിപ്പബ്ലിക്കൻ പാർട്ടിക്ക് കോൺഗ്രസിന്റെ ഇരു സഭകളും നേടാൻ കഴിയണം എന്നതാണെന്ന് വാൻസ്‌ പറഞ്ഞു. 2028 അതു കഴിഞ്ഞു മാത്രം. ഉഷയുമായി അക്കാര്യം ചർച്ച ചെയ്തു തുടങ്ങിയില്ല.

Vance cites Usha’s reservations as he weighs 2028

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക