Image

നെതന്യാഹുവിനെ പിന്തുണയ്ക്കാൻ വാൻസ്‌ വിസമ്മതിച്ചു: 'ഇസ്രയേലി തിരഞ്ഞെടുപ്പ് എനിക്കു വിഷയമല്ല' (പിപിഎം)

Published on 20 October, 2026
നെതന്യാഹുവിനെ പിന്തുണയ്ക്കാൻ വാൻസ്‌ വിസമ്മതിച്ചു:  'ഇസ്രയേലി തിരഞ്ഞെടുപ്പ് എനിക്കു വിഷയമല്ല' (പിപിഎം)

ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ ഒക്ടോബർ 27 പൊതുതിരഞ്ഞെടുപ്പിൽ പിന്തുണയ്ക്കാൻ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌ വിസമ്മതിച്ചു. പ്രസിഡന്റ് ട്രംപ് നെതന്യാഹുവിനെ വാനോളം പുകഴ്ത്തി പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വാൻസ്‌ വേറിട്ട നിലപാട് വ്യക്തമാക്കിയത്.

"ഞാൻ അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പിന്തുണയ്ക്കുന്നു. അതിലാണ് എന്റെ ശ്രദ്ധ," എയർ ഫോഴ്സ് ടുവിൽ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. "ഇസ്രയേലി തിരഞ്ഞെടുപ്പ് എനിക്കു വിഷയമല്ല."

നെതന്യാഹുവിനോടു തനിക്കു എതിർപ്പൊന്നും ഇല്ലെന്നു വാൻസ്‌ വ്യക്തമാക്കി. എന്നാൽ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നുമില്ല. "ഇസ്രയേലി തിരഞ്ഞെടുപ്പിൽ ഇടപെടാൻ എനിക്ക് താല്പര്യമില്ല."

ട്രംപ് നെതന്യാഹുവിനു പിന്തുണ പ്രഖ്യാപിച്ചത് അദ്ദേഹത്തെ 'മഹാനായ പോരാളി പ്രധാനമന്ത്രി' എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ്. അദ്ദേഹവുമായി ചേർന്നു ഇറാനെതിരായ ജോലി പൂർത്തിയാക്കാനുണ്ടെന്നാണ് ട്രംപ് പറഞ്ഞത്.

യുഎസ് സെക്രട്ടറി ഓഫ് ഡിഫൻസ് പീറ്റ് ഹേഗ്സേഥ് അതിനിടെ നെതന്യാഹുവിനെ സന്ദർശിച്ചു. ഔദ്യോഗികമായി അക്കാര്യം പുറത്തു വിട്ടിട്ടില്ല. ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും  മിഡിൽ ഈസ്റ്റിൽ യുഎസ് സൈനികരെ കണ്ട കാര്യം മാത്രമേ ഹേഗ്സേഥ് പറയുന്നുള്ളൂ.

നെതന്യാഹു തിരഞ്ഞെടുപ്പിൽ ജയിക്കില്ലെന്നാണ് സർവേകൾ. അതേ സമയം, പ്രതിപക്ഷത്തിന്റെ വിജയം ഉറപ്പാക്കാനും കഴിയില്ല.  

JD Vance refuses to endorse Netanyahu 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക