
ഡാളസ്: കവിയൂർ കിഴക്കനേത്തു പരേതനായ ജേക്കബിന്റെ മകൻ ഡോ. രാജു ജേക്കബ് ഡാലസിൽ അന്തരിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ബോട്ടണി വിഭാഗം പ്രൊഫസ്സർ ആയി 1968 മുതൽ 1976 വരെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: സാലി ജേക്കബ് റാന്നി മന്ദമരുതി പനവേലിൽ കുടുംബാംഗമാണ്. തിരുവല്ല മാർത്തോമാ കോളജിൽ 1969 - 71 വർഷങ്ങളിൽ അദ്ധ്യാപിക ആയിരുന്നു.
മക്കൾ: ഡോ. സപ്‌നാ & ഡോ. സൂരജ്
മരുമക്കൾ: ഡോ. കിരൺ ജോയ് ഫിലിപ്പ്, ഡോ. ഷഹീൻ ജേക്കബ്
കൊച്ചുമക്കൾ: റോഹൻ, ഋതിക്, സായ്‌ഡൻ & സാചരി
ഒക്ടോബർ 24 ശനിയാഴ്ച പൊതു ദർശനവും സംസ്കാരവും: കോപ്പൽ റോളിങ്ങ് ഓക്സ് മെമ്മോറിയൽ സെന്ററിൽ 10 മണിമുതൽ
Address: Rolling Oaks Memorial center, 400 Freeport Parkway Coppell Tx75019
(വാർത്ത: എബി മക്കപ്പുഴ)