Image

ഡോ. ആമി ആക്ടനെ ആക്രമിക്കാൻ അമ്മയെ ഇറക്കിയത് രാമസ്വാമി സമ്മതിക്കുമ്പോൾ പരസ്യം തിരിച്ചടിക്കുന്നു (പിപിഎം)

Published on 21 October, 2026
ഡോ. ആമി ആക്ടനെ ആക്രമിക്കാൻ അമ്മയെ ഇറക്കിയത് രാമസ്വാമി സമ്മതിക്കുമ്പോൾ പരസ്യം തിരിച്ചടിക്കുന്നു (പിപിഎം)

കടുത്ത മത്സരത്തിൽ എതിരാളിയെ കരിതേക്കാൻ അവരുടെ വേർപെട്ടു നിൽക്കുന്ന അമ്മയെ രംഗത്തിറക്കുന്ന പരസ്യത്തിന്റെ ഉത്തരവാദിത്തം ഒഹായോ റിപ്പബ്ലിക്കൻ ഗവർണർ സ്ഥാനാർഥി ഇന്ത്യൻ അമേരിക്കൻ വിവേക് രാമസ്വാമി ഏറ്റെടുത്തു. ഡെമോക്രാറ്റ് ഡോക്ടർ ആമി ആക്ടണ് എതിരെ ഇറക്കിയ പരസ്യം നിശിതമായ വിമർശനം നേരിടുമ്പോഴും രാമസ്വാമി അതിനെ ന്യായീകരിച്ചു.  

കാലാവസ്ഥ പ്രതികൂലമാണെന്നു ഉറപ്പായപ്പോഴാണ് രാമസ്വാമി കാമ്പെയ്ൻ ആക്ടന്റെ 'അമ്മ ഡോണാ ആർതറെ കണ്ടെത്തിയതെന്നു വിമർശകർ ചൂണ്ടിക്കാട്ടി. ഒരു മിനിറ്റ് നീളുന്ന പരസ്യത്തിൽ ഡോണ മകളെ 'നുണച്ചി' എന്നു വിളിക്കുന്നു. അത് അവളുടെ സ്വഭാവമാണെന്നും ഒഹായോക്കാർ അവളെ ഗവർണർ ആക്കുന്നത് അപകടമാവുമെന്നും 'അമ്മ പറയുന്നു.

ആക്ടനു 12 വയസുള്ളപ്പോൾ 'അമ്മയുടെ രണ്ടാം ഭർത്താവ് അവളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നു കേസുണ്ടായിട്ടുണ്ട്. എന്നാൽ അയാളോടൊപ്പം തുടരാനാണ് 'അമ്മ തീരുമാനിച്ചത്. അതോടെ മകളും മകനും അമ്മയുമായി പിരിയുകയായിരുന്നു.

ആക്ടന്റെ സഹോദരൻ ഫിലിപ്പ് സ്റ്റിയെൺസ് രാമസ്വാമിയുടെ പരസ്യത്തെ കടന്നാക്രമിച്ചു. ക്ലെടിത് ആർതർ എന്നയാളെ 'അമ്മ വിവാഹം കഴിച്ചപ്പോൾ താനും ആക്ടനും അവരുമായി പിരിഞ്ഞെന്നു ഫിലിപ് ചൂണ്ടിക്കാട്ടി. "ഈ ഗതികെട്ട, അറപ്പുളവാക്കുന്ന ആക്രമണം വിവേക് രാമസ്വാമി യഥാർഥത്തിൽ ആരാണെന്നു തെളിയിക്കുന്നു. കാര്യം കാണാൻ ആരെയും പ്രാകൃതമായി വേദനിപ്പിക്കാൻ മടിയില്ലാത്ത ഒരാൾ."

നാലു മില്യൺ ഡോളറോളം ചെലവിട്ട പരസ്യത്തെ രാമസ്വാമി ന്യായീകരിക്കുന്നത് സത്യം അറിയാൻ വോട്ടർമാർക്ക് അവകാശമുണ്ടെന്ന് വാദം ഉയർത്തിയാണ്. "ആക്ടന്റെ പശ്ചാത്തലം ഒഹായോക്കാർ കൃത്യമായി അറിയണം."  

ഒഹായോ വെസ്റ്റർവില്ലിൽ ചൊവാഴ്ച്ച പ്രചാരണത്തിനിടയിൽ ഒരാൾ രാമസ്വാമിയെ തടസപ്പെടുത്തിയത് "നിങ്ങൾ എന്തിനാണ് ആമി ആക്ടന്റെ അമ്മയെ കുറിച്ച് പരസ്യം ഇറക്കിയത്" എന്നു ചോദിച്ചാണ്. രാമസ്വാമിയെ അവിടന്നു പോലീസ് എസ്കോർട് ചെയ്തു പുറത്തു കടത്തി.

Ramaswamy's ad featuring Acton's mother draws fire

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക