Image

വിവാഹത്തിന് വേണ്ടി മാത്രം മതം മാറുന്നത് അനുവദിക്കാനാകില്ല; ബോംബെ ഹൈക്കോടതി

Published on 22 October, 2026
വിവാഹത്തിന് വേണ്ടി  മാത്രം മതം മാറുന്നത് അനുവദിക്കാനാകില്ല; ബോംബെ ഹൈക്കോടതി

മുംബൈ: വിവാഹത്തിന് വേണ്ടി മാത്രം മതം മാറുന്നത് അനുവദിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. എന്നാല്‍ വ്യക്തികള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം മതം മാറാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. മഹാരാഷ്ട്രയുടെ പുതിയ മതപരിവര്‍ത്തന നിരോധന നിയമത്തിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

ബലപ്രയോഗം, വഞ്ചന, ചതി, പ്രലോഭനം, തെറ്റിധരിപ്പിക്കല്‍, വിവാഹം എന്നിവയിലൂടെ നടത്തുന്ന മതപരിവര്‍ത്തനങ്ങളെ മഹാരാഷ്ട്ര ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട് കുറ്റകരമാക്കുന്നുണ്ട്. മതം മാറുന്നതിന് മുന്‍പ് 60 ദിവസത്തെ നോട്ടീസ് നല്‍കണമെന്ന് ഈ നിയമത്തിലെ സെക്ഷന്‍ 6 വ്യവസ്ഥ ചെയ്യുന്നു. താനെയില്‍ നിന്നുള്ള 70കാരനായ ഇസ്ലാമിക പ്രഭാഷകനാണ് ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന മതപ്രചാരണത്തിനുള്ള സ്വാതന്ത്ര്യത്തെ ഈ നിയമം ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.

എന്നാല്‍, സമൂഹത്തിന്‍റെ മതേതര സ്വഭാവം സംരക്ഷിക്കാനും ബലപ്രയോഗത്തിലൂടെയുള്ള മതംമാറ്റങ്ങള്‍ തടയാനുമാണ് ഈ നിയമമെന്ന് ചീഫ് ജസ്റ്റിസ് മഹേഷ് സി ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സേത്‌ന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. 'സമൂഹത്തിന്‍റെ മതേതര സ്വഭാവം നിലനിര്‍ത്താന്‍ മാത്രമുള്ളതാണ് ഇത്. നിര്‍ബന്ധിച്ചോ ബലപ്രയോഗത്തിലൂടെയോ ഉള്ള മതംമാറ്റങ്ങളില്‍ മാത്രമേ സര്‍ക്കാരിന് ആശങ്കയുള്ളൂ. ആര്‍ക്കും സ്വന്തം മതം മാറാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ വിവാഹത്തിന് വേണ്ടി മാത്രം മതം മാറുന്നത് അനുവദിക്കാനാകില്ല' -കോടതി വ്യക്തമാക്കി.

ഹര്‍ജിക്കാരന് എങ്ങനെയാണ് ഈ നിയമം നേരിട്ട് ബാധിച്ചതെന്ന് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ അടിസ്ഥാനപരമായ വസ്തുതകളുടെ അഭാവമുണ്ടെന്നും ഇതൊരു അക്കാദമിക് സ്വഭാവമുള്ള വെല്ലുവിളി മാത്രമാണെന്നും ബെഞ്ച് നിരീക്ഷിച്ചു. വ്യക്തമായ വസ്തുതകളുടെ പിന്‍ബലമില്ലാത്തതിനാല്‍ ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ആവശ്യമായ വിവരങ്ങളോടെ പുതിയ ഹര്‍ജി സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരന് സ്വാതന്ത്ര്യം നല്‍കി. ഇതോടെ പരാതിക്കാരന്‍ ഹര്‍ജി പിന്‍വലിക്കുകയും ചെയ്തു. 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-22 23:00:20
💥🔥 'പ്രലോഭപ്പിച്ചു' മതം മാറ്റുന്നത് ഇപ്പോഴും ഭാരതത്തിൽ എമ്പാടും നടക്കുന്നുണ്ട് പ്രത്യേകിച്ചും ഹിന്ദു 'മതത്തിൽ' നിന്നും ഇസ്ലാമിലേക്കും, ക്രിസ്തു മതത്തിലേക്കും. ഇത് നിയമം മൂലം എല്ലാ സംസ്ഥാനങ്ങളും കർശനമായി നിരോധിക്കേണ്ടതാകുന്നു. ഭാരതത്തിലെ വിവിധ പ്രദേശങ്ങളിലെ അരക്ഷിതാവസ്ഥയാണ് ഈ മതം മാറ്റങ്ങൾക്കെല്ലാം മൂല ഹേതു. ✳️Rejice
Sudhir Panikkaveetil 2026-10-23 02:20:17
ഒരു തരത്തിലുള്ള പ്രലോഭനം എല്ലാ മതമാറ്റങ്ങളിലും ഉണ്ടാകും. സ്വർഗ്ഗം കിട്ടാൻ വേണ്ടിയാണ് മിക്ക മതമാറ്റങ്ങളും നടക്കുന്നത് കേരളത്തിൽ വഴി നടക്കാനുള്ള സ്വാതത്ര്യത്തിനും താഴ്ന്ന ജാതിക്കാരിൽ ചിലർ മതം മാറിയിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. . ഒന്ന് മറ്റൊന്നിനേക്കാൾ നല്ലത് എന്ന് തോന്നുമ്പോൾ അത് കിട്ടണമെന്ന് തോന്നുന്ന പ്രലോഭനവും കാണുമായിരിക്കും യാക്കോബ് 1:13-15 .പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല. 14 ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. 15 മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-23 02:27:02
💥🔥ഭാരത ഭരണഘടന അനുസരിച്ച് മതം മാറുന്നത് ശരിയും മതം മാറ്റുന്നത് കുറ്റകരവും ആകുന്നു. ഭരണ ഘടന അനുസരിച്ച് മതം വിശ്വസിക്കാം,പ്രസംഗിക്കാം, പ്രചരിപ്പിക്കാം, മതത്തിലേക്കു ആളുകളെ ക്ഷണിക്കാം, മതം വളർത്താം. അതുപോലെ മതവും ദൈവവും ഇല്ലെന്ന് വിശ്വസിക്കാം,പ്രസംഗിക്കാം, പ്രചരിപ്പിക്കാം, അതിലേക്ക് ആളുകളെ ക്ഷണിക്കാം. മതത്തിലും ദൈവത്തിലും വിശ്വസിക്കാനും, വിശ്വസിക്കാതിരിക്കാനും ഒരുവന് സ്വാതന്ത്ര്യമുണ്ട് ജനാധിപത്യ ക്രമത്തിൽ.അതല്ലേ അതിന്റെ beauty...... 💪 പക്ഷേ ഒരു ക്രിസ്തിയാനിയോ ,ഇസ്ലാമോ ഹിന്ദുവിനോട് നിന്റെ ദൈവം 'കെട്ട കഥയാണെന്നും' 'ഞങ്ങളുടെ ദൈവം അങ്ങു മുകളിൽ ആകാശത്തു വീട് കെട്ടി ജീവനോടെ ഇപ്പോഴും താമസിക്കുന്നുണ്ടെന്നും' പറയുന്നത് ശുദ്ധ തന്തയ്ക്കു പിറക്കാഴിക അല്ലേ എന്നാണ് എന്റെ സംശയം. ✳️റെജീസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക