
നാഗ്പൂർ : ജീവിതത്തിന്റെ പടിക്കെട്ടുകൾ കയറുമ്പോൾ ധാർമ്മികമൂല്യവും, ജീവിത വിശുദ്ധിയും കൈവിടരുതെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പ്രഥമ ബാഹ്യകേരളം സമ്മേളനം നാഗ്പൂർ വൈദിക സെമിനാരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സഭാധ്യക്ഷൻ. ജീവിതയാത്രയിൽ പ്രതിസന്ധികളുണ്ടാകാം എന്നാൽ വിശ്വാസസ്ഥിരതയോടെ അവയെ അതിജീവിക്കണം. ഒപ്പമുള്ളവരെ സാഹോദര്യത്തോടെ ചേർത്തുപിടിക്കാൻ കഴിയണമെന്നും ബാവാ കൂട്ടിച്ചേർത്തു.
ഗീവർഗീസ് മാർ കൂറിലോസ്, അലക്സിയോസ് മാർ യൗസേബിയോസ്, ഡോ.യൂഹാനോൻ മാർ ദിമെത്രിയോസ്, ഡോ.ഗീവർഗീസ് മാർ യൂലിയോസ്, അഡ്വ.അബിൻ വർക്കി എം.എൽ.എ, നിഷ പുരുഷോത്തമൻ, ഫാ.ഡോ.ജോസി ജേക്കബ്, ഫാ.ഷാജി ചാക്കോ, ഫാ.ജോജി രാജൻ, ഫാ. ജെയിൻ സി മാത്യു, ഫാ.വിജു ഏലിയാസ്, ഫിലിപ്പോസ് റമ്പാൻ, ഫാ.ജിത്തു തോമസ്, ഫാ.ജിതിൻ, ഫാ.ബിനീഷ്, രെഞ്ചു.എം.ജോയ്, അഡ്വ.റോബിൻ, ഡോ.ഐപ്പുരു,ജോബിൻ എന്നിവർ സംസാരിച്ചു.മലങ്കരസഭയുടെ ബാഹ്യകേരള ഭദ്രാസനങ്ങളിൽ നിന്നായി 250 പ്രതിനിധികൾ യുവജന സംഗമത്തിൽ പങ്കെടുത്തു. 3 ദിവസങ്ങളായി നടന്ന കോൺഫറൻസിൽ ആത്മീയധ്യാനം,സൈക്കോളജി, ബിസിനസ്, സംരംഭകത്വ സെഷനുകൾ എന്നിവ നടന്നു.
ചിത്രം : നാഗ്പൂർ വൈദിക സെമിനാരിയിൽ നടന്ന ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ബാഹ്യകേരള സമ്മേളനം മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യുന്നു.