
ന്യൂ യോർക്കിൽ കുതിരവണ്ടികൾ നിരോധിക്കാൻ സിറ്റി കൗൺസിൽ തീരുമാനിച്ചു. സെൻട്രൽ പാർക്കിൽ കൃതിരവണ്ടി മറിഞ്ഞു മരിച്ച രോമാഞ്ച് മഹാജനു കൗൺസിൽ ആദരാഞ്ജലി അർപ്പിക്കയും ചെയ്തു.
രോമാഞ്ച്സ് ലോ എന്ന പേരിലാണ് നിയമം കൊണ്ടുവന്നത്. ജൂണിൽ മഹാജൻ കുടുംബം പാർക്കിൽ യാത്ര ചെയ്യുമ്പോഴാണ് കുതിരവണ്ടി മറിഞ്ഞത്. വണ്ടിയിൽ നിന്നു വീണ 'അമ്മ പ്രിയയെ രക്ഷിക്കാനുളള ശ്രമത്തിൽ തറയിൽ തലയടിച്ചു വീണാണ് യുവാവ് മരിച്ചത്.
കൗൺസിൽ യോഗം ചേരുമ്പോൾ പുറത്തു രോമാഞ്ചിന്റെ അമ്മാവൻ ഗൗരവ് മഹാജൻ ഏതാനും പേരുമൊത്ത് റാലി നടത്തി.
ഈ നിയമം മൃഗങ്ങളുടെ സംരക്ഷണത്തിനും പൊതു ജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കു സഹായിക്കുമെന്ന് സിറ്റി കൗൺസിൽ സ്പീക്കർ ജൂലി മെനിൻ പറഞ്ഞു. കുതിരസവാരി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു വർഷങ്ങളായി മൃഗസ്നേഹികൾ സമരം ചെയ്തു വരികയായിരുന്നു. എന്നാൽ വണ്ടികളുടെ ഉടമകളും ഡ്രൈവർമാരുടെ യൂണിയനുകളും അതിനെ എതിർത്തു പോന്നു.
മേയർ സോഹ്രാൻ മാംദാനി ഒപ്പുവച്ചാൽ നിയമം നടപ്പാകും. അദ്ദേഹത്തിനു വീറ്റോ ചെയ്യാൻ കഴിയാത്ത വിധം ഉയർന്ന വോട്ടാണ് കൗൺസിലിൽ ലഭിച്ചത്.
New York City Council passes law to ban horse carriage