Image

ബിഗ് ടെക് കമ്പനികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യു.എസ് കോണ്‍ഗ്രസ് അംഗം രാജ കൃഷ്ണമൂര്‍ത്തി

പി പി ചെറിയാന്‍ Published on 23 October, 2026
ബിഗ് ടെക് കമ്പനികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യു.എസ് കോണ്‍ഗ്രസ് അംഗം രാജ കൃഷ്ണമൂര്‍ത്തി

ചിക്കാഗോ : സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണത്തിലൂടെ ബിഗ് ടെക് കമ്പനികള്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നുവെന്ന് യു.എസ് കോണ്‍ഗ്രസ് അംഗം രാജ കൃഷ്ണമൂര്‍ത്തി. ഇന്ത്യന്‍ വിരുദ്ധ വിദ്വേഷം സമൂഹമാധ്യമങ്ങളില്‍ വര്‍ദ്ധിച്ചുവരികയാണെന്നും, ഇതിനെതിരെ കമ്പനികളെ കോണ്‍ഗ്രസ് ഉത്തരവാദികളാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒക്ടോബര്‍ 21-ന് 'എക്‌സ്' (X) പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. കമ്പനികള്‍ക്ക് വിദ്വേഷം തടയാന്‍ യാതൊരു പ്രേരണയുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇല്ലിനോയിയിലെ അറോറയിലുള്ള ബാലാജി ക്ഷേത്രത്തിന് നേരെ ഉണ്ടായ ആക്രമണ ഗൂഢാലോചനയില്‍ ഫെഡറല്‍ അന്വേഷണം ആവശ്യപ്പെട്ട് രാജ കൃഷ്ണമൂര്‍ത്തിയും 105 നിയമനിര്‍മ്മാതാക്കളും എഫ്.ബി.ഐ ഡയറക്ടര്‍ കാഷ് പട്ടേലിന് കത്തയച്ചു.

സംഭവവുമായി ബന്ധപ്പെട്ട് അലക്‌സാന്ദ്രോസ് പപോരാകിസ് (19) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ തീവ്രവാദ ഭീഷണി മുഴക്കിയതിനും ആയുധം കൈവശം വെച്ചതിനും കേസെടുത്തിട്ടുണ്ട്. ആക്രമണശ്രമം നടക്കുമ്പോള്‍ രാജ കൃഷ്ണമൂര്‍ത്തിയും ക്ഷേത്രത്തിലുണ്ടായിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക