Image

സുരക്ഷിതമായ സൗകര്യങ്ങളില്‍നിന്ന് പുറത്തുകടന്ന് ദൈവീക ദൗത്യത്തിലേക്ക് ധീരമായി മുന്നേറണം : റവ. ജെയിംസ് കെ ജോണ്‍

പി പി ചെറിയാന്‍ Published on 24 October, 2026
സുരക്ഷിതമായ സൗകര്യങ്ങളില്‍നിന്ന് പുറത്തുകടന്ന് ദൈവീക ദൗത്യത്തിലേക്ക് ധീരമായി  മുന്നേറണം : റവ. ജെയിംസ് കെ ജോണ്‍

ഡാളസ്: വ്യക്തിപരമായ സുഖസൗകര്യങ്ങള്‍ക്കും ഭൗതിക നേട്ടങ്ങള്‍ക്കും മാത്രം മുന്‍ഗണന നല്‍കുന്ന ആത്മീയ ജീവിതത്തില്‍നിന്ന് മാറി, ദൈവീക ദൗത്യത്തിലേക്ക് ധീരമായി ഇറങ്ങിച്ചെല്ലേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ഇടവക പാരിഷ് മിഷന്‍ വാര്‍ഷിക കണ്‍വെന്‍ഷന് തുടക്കമായി. ഒക്ടോബര്‍ 23 മുതല്‍ 26 വരെയാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.

ഒക്ടോബര്‍ 23 വെള്ളിയാഴ്ച നടന്ന ഉദ്ഘാടനയോഗത്തില്‍ ലബ്ബക്കിലെ വികാരി റവ. ജെയിംസ് കെ ജോണ്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഹഗ്ഗായി പ്രവാചകന്റെ പുസ്തകത്തെ ആസ്പദമാക്കി അദ്ദേഹം നല്‍കിയ സന്ദേശം വിശ്വാസികളുടെ മുന്‍ഗണനകളെക്കുറിച്ചുള്ള ഗൗരവമായ ആത്മപരിശോധനയ്ക്ക് ആഹ്വാനം ചെയ്യുന്നതായിരുന്നു.

സ്വന്തം വീടുകളുടെയും ജീവിതസൗകര്യങ്ങളുടെയും കാര്യത്തില്‍ മാത്രം ശ്രദ്ധാലുക്കളായി, ദൈവത്തിന്റെ ദൗത്യങ്ങളെയും ഉത്തരവാദിത്വങ്ങളെയും നീട്ടിവയ്ക്കുന്ന പ്രവണത വിശ്വാസികള്‍ ഗൗരവമായി പരിശോധിക്കണമെന്ന് സന്ദേശം ഓര്‍മിപ്പിച്ചു. സഭയുടെ കെട്ടിടങ്ങളും സ്ഥാപനങ്ങളും സംരക്ഷിക്കുന്നതില്‍മാത്രം ഒതുങ്ങിപ്പോകാതെ, ദൈവം നല്‍കിയിരിക്കുന്ന സമയവും വിഭവങ്ങളും ഉപയോഗിച്ച് ലോകത്തിലേക്ക് സ്‌നേഹത്തിന്റെയും സേവനത്തിന്റെയും സന്ദേശം എത്തിക്കാന്‍ ഓരോ വിശ്വാസിയും തയ്യാറാകേണ്ടതുണ്ട്.

'സഭയ്ക്കുള്ളില്‍ മാത്രം ജീവിക്കാനല്ല, സഭയിലൂടെ ലോകത്തെ സേവിക്കാനാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്' എന്ന ഓര്‍മ്മപ്പെടുത്തലോടെ, സുരക്ഷിതമായ സൗകര്യങ്ങളില്‍നിന്ന് പുറത്തുകടന്ന് ധീരമായ ദൗത്യത്തിലേക്ക് മുന്നേറണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് അച്ചന്‍ തന്റെ പ്രസംഗം ഉപസംഹരിച്ചത്.

ഇടവക വികാരി ഡോ. റെജിന്‍ രാജു സ്വാഗതം ആശംസിച്ചു. അലക്‌സാണ്ടര്‍ ഫിലിപ്പ്, ജോണ്‍ ശമുവേല്‍, പ്രൊഫ. റെയ്ന ജോര്‍ജ്, മിനി അനില്‍ എന്നിവര്‍ വിവിധ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. ആത്മീയ നവീകരണത്തിനും വിശ്വാസജീവിതത്തിന്റെ വളര്‍ച്ചയ്ക്കും അവസരമൊരുക്കുന്ന കണ്‍വെന്‍ഷന്റെ തുടര്‍ന്നുള്ള ദിവസങ്ങളിലും ഇടവകാംഗങ്ങളുടെ സജീവ സാന്നിധ്യം ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-24 07:17:56
💥🔥"വ്യക്തിപരമായ സുഖ സൗകര്യം, ഭൗതീകമായ നേട്ടം"........അതേ, സത്യം.‼️ ക്രിസ്തുമതം ലോകത്തിനു സംഭാവന ചെയ്ത വിലയേറിയ ഒന്നു രണ്ടു കാര്യങ്ങളാണ് 'ഹണി ട്രാപ്പ് '-ഉം , 'ഷുഗർ ഡാഡി ' concept -ഉം.🤣 ബൈബിൾ മുഴുവനും ഭൗതീകമായ നേട്ടത്തിനെ അല്ലേ നോട്ടം വയ്ക്കുന്നത്.???. വിശ്വാസികളുടെ പ്രാർത്ഥന പിന്നെ എന്തിനു വേണ്ടിയാ???? വലിയ സുഖ സൈകര്യങ്ങൾ ഫിറ്റ് ചെയ്ത പള്ളിയിൽ നിന്നാണ് ഇയാൾ ഇതു പറയുന്നത്. 💪💪💪. ന്താ കഥ...... 🫣 ✳️റെജീസ് .
Jayan Varghese 2026-10-24 12:54:55
വളരെക്കാലത്തിനു ശേഷം കേട്ട ഒരു നല്ല സുവിശേഷം. അതിൻപ്രകാരം സർവത്ര കത്തനാരന്മാരും ആ തൊപ്പിയും കുപ്പായവും അഴിച്ചു വച്ചിട്ട് നല്ല ചുട്ടിക്കരയൻ തോർത്തുടുത്ത് തരിശായിക്കിടക്കുന്ന കേരളത്തിലെ കൃഷി ഭൂമികളിലേക്കിറങ്ങണം. അവിടുന്നാകട്ടെ തുടക്കം ? ജയൻ വർഗീസ്.
നിരീശ്വരൻ 2026-10-24 15:52:06
ഈ പുരോഹിതൻ സുഖസൗകര്യങ്ങളുള്ള ജീവിതമാണ് നയിക്കുന്നത്. രവീന്ദ്രനാഥ ടാഗോർ സൂചിപ്പിച്ചതുപോലെ, സൗകര്യങ്ങളുടെയും പദവികളുടെയും സുരക്ഷിത വലയങ്ങളിൽ നിന്ന് പുറത്തുകടന്ന് സാധാരണ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലണം. ഇരുപുറവും കൂട്ടിമുട്ടിക്കാൻ പ്രതിദിനം കഷ്ടപ്പെടുന്നവരോടൊപ്പം സമയം ചെലവഴിക്കുകയും അവരുടെ ദുരിതങ്ങളും ജീവിതസമരങ്ങളും നേരിട്ട് മനസ്സിലാക്കുകയും വേണം. സംഘടിത മതസ്ഥാപനങ്ങളുടെ സംരക്ഷണത്തിലും സൗകര്യങ്ങളിലും ജീവിച്ച്, ദരിദ്രരുടെയും പിന്നാക്കക്കാരുടെയും യാഥാർഥ്യങ്ങളിൽ നിന്ന് അകന്ന് നിൽക്കുന്നവർക്ക്, ആ അനുഭവങ്ങളിൽ പങ്കാളികളാകാതെ ത്യാഗത്തെയും കഷ്ടപ്പാടിനെയും സാമൂഹിക നീതിയെയും കുറിച്ച് പ്രസംഗിക്കാൻ വലിയ ധാർമ്മിക അവകാശമില്ല.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-24 22:07:48
💥🔥ഇങ്ങനെ ആത്മ വഞ്ചന നടത്തി ചാരിത്ര്യ പ്രസംഗം നടത്തുന്ന രാഷ്ട്രീയക്കാരെ ഇഷ്ട്ടം പോലെ നമുക്ക് ചുറ്റുപാടും കാണാം. പക്ഷെ, ഇങ്ങനെ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നത് ഇത് ആദ്യമായിട്ട് കേൾക്കുന്നു🤣. മിണ്ടാതിരുന്നോ, ഉള്ള കഞ്ഞിയിൽ കൂടി മണലു വാരി ഇടാൻ നടക്കുന്നു ഓരോരുത്തന്മാർ🫣. ഏശു പണ്ടേയ്ക്ക്‌ പണ്ടേ പച്ചയ്ക്ക് തെറി വിളിച്ചോടിച്ചതാ ഇവന്മാരെ. ദന്ത ഗോപുരങ്ങളിൽ വസിച്ച്, മേലനങ്ങാതെ, മൃഷ്ട്ടാന്ന ഭോജനവും നടത്തി നാട്ടുകാരോട് റേഡിയോ പോലെ സംസാരിച്ച് , കഥകളി വേഷവും ധരിച്ച്, അടിയിലും പള്ളിയിലും മുഖ്യാസനവും കരസ്ഥമാക്കി അഹങ്കാരത്തോടെ ജീവിക്കുന്ന ഇവന്റെയൊക്കെ കൈ മുത്താൻ നടക്കുന്ന വിഡ്ഢികളായ വിശ്വാസിക്കൂട്ടങ്ങളെ പറഞ്ഞാൽ മതിയല്ലോ. ✳️റെജീസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക