
ന്യൂ യോർക്ക് അതിരൂപതയിൽ പുരോഹിതമാരുടെയും മറ്റു സഭാ നേതാക്കളുടെയും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുള്ള 1,300 പേർക്ക് $800 മില്യൺ നൽകാൻ തീർപ്പായി. പരാതിക്കാരുടെ അഭിഭാഷകർ വെള്ളിയാഴ്ച്ച പറഞ്ഞത് സഭയുമായുള്ള ഈ അന്തിമ ഒത്തുതീർപ്പ് എല്ലാ പരാതിക്കാരും ഒപ്പുവച്ചു സ്വീകരിച്ചെന്നാണ്.
പ്രതികളുടെ പേരുകൾ അതിരൂപതയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം എന്ന വ്യവസ്ഥയും തീർപ്പിലുണ്ട്. ഓരോ പരാതിക്കാരനും ശരാശരി $250,000 നഷ്ടപരിഹാരം കിട്ടും. കൂടുതൽ ഗൗരവമമുള്ള കേസുകളിൽ അതിലധികവും.
ഒത്തുതീർപ്പായെന്നു ആർച്ബിഷപ് റൊണാൾഡ് എ. ഹിക്ക്സ് പുരോഹിതന്മാരെ ഇക്കാര്യം ഇമെയിലിൽ അറിയിച്ചെന്ന് 'ന്യൂ യോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പരാതിക്കാരും അഭിഭാഷകരും അതിരൂപതയുടെ പ്രതിനിധികളും നവംബർ ആദ്യം മാത്രമേ അതിൽ ഒപ്പു വയ്ക്കൂ എന്നാണ് പത്രം പറയുന്നത്.
ഇരകൾക്കു മുറിവുണങ്ങാൻ ഇതൊരു അവസരമാവുമെന്നു മെയിലിൽ പറയുന്നു. ഇനി സഭയ്ക്കു ഒരിക്കൽ കൂടി സുവിശേഷം പ്രചരിപ്പിക്കുന്ന അതിന്റെ ദൗത്യം തുടരാൻ കഴിയും. "രോഗികളെ ശുശ്രൂഷിക്കാനും ദരിദ്രരുടെ ആവശ്യങ്ങൾ നിറവേറ്റാനും അപരിചതരെ സ്വീകരിക്കാനും നമ്മുടെ കുട്ടികളെ പഠിപ്പിക്കാനും സമയം കിട്ടും."
New York Archdiocese to settle $800 million sexual abuse claims