Image

ഏറ്റവുമധികം രാഷ്ട്രീയ സംഭാവന നൽകിയ റെക്കോർഡ് സൃഷ്ടിച്ചു ഇലോൺ മസ്‌ക് (പിപിഎം)

Published on 25 October, 2026
ഏറ്റവുമധികം രാഷ്ട്രീയ സംഭാവന നൽകിയ റെക്കോർഡ് സൃഷ്ടിച്ചു ഇലോൺ മസ്‌ക് (പിപിഎം)

യുഎസ് ചരിത്രത്തിൽ ഏറ്റവുമധികം സംഭാവന രാഷ്ട്രീയ കക്ഷിക്കു നൽകിയ ചരിത്രം സൃഷ്ടിച്ചു ഇലോൺ മസ്‌ക്. ലോകത്തെ ഏറ്റവും സമ്പന്നനായ മസ്‌ക് നവംബർ 3 ഇടക്കാല തിരഞ്ഞെടുപ്പിനു വേണ്ടി റിപ്പബ്ലിക്കൻ പാർട്ടിക്കു $442 മില്യൺ നൽകി.

സ്വന്തം അമേരിക്ക പി എ സിക്കു മസ്‌ക് $76.8 മില്യൺ നൽകിയിട്ടുണ്ട്. 2024 തിരഞ്ഞെടുപ്പിൽ മസ്‌ക് സ്ഥാപിച്ച അമേരിക്ക പി എ സിക്കു ഒക്ടോബറിലാണ് ഈ പണം കിട്ടിയത്. റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കു വേണ്ടി ചെലവിട്ട $366നു പുറമെയാണിത്.

റിപ്പബ്ലിക്കൻ പാർട്ടിക്കു കോൺഗ്രസിന്റെ ഇരു സഭകളിലും ഭൂരിപക്ഷം നിലനിർത്താൻ സഹായിക്കണം എന്ന ഉദ്ദേശത്തിലാണ് മസ്‌ക് ഈ സംഭാവനകൾ നൽകിയത്. ഏറ്റവുമധികം പണം ഇറക്കിയത് ടെക്സസിൽ കടുത്ത മത്സരം നേരിടുന്ന പ്രസിഡന്റ് ട്രംപിന്റെ സെനറ്റ് സ്ഥാനാർഥി കെൻ പാക്സ്റ്റണ് വേണ്ടിയാണ്.  


Elon Musk becomes largest political donor

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക