
ബ്രസീലിന്റെ തെഴിലാളി വർഗ ഹീറോ ലൂയിസ് ഇൻകാഷ്യോ ലുലാ ഡി സിൽവ (80) എന്ന ലുലാ നാലാം തവണയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കോടതി ശിക്ഷിച്ച മുൻ പ്രസിഡന്റ് ജൈർ ബോൾസനാരോയുടെ മകൻ ഫ്ളാവിയോ ബോൾസനാരോ ഉയർത്തിയ വെല്ലുവിളി ഞായറാഴ്ച്ച റൺ-ഓഫ് വോട്ടിൽ തകർത്ത ലുലാ ബ്രസീലിന്റെ ചരിത്രത്തിൽ നാലു തവണ പ്രസിഡന്റാവുന്ന ആദ്യ നേതാവുമായി.
വർക്കേഴ്സ് പാർട്ടി സ്ഥാനാർഥിയായ ലുലാ 51.78% വോട്ട് നേടിയപ്പോൾ വലതുപക്ഷ ലിബറൽ പാർട്ടിയുടെ ബോൾസനാരോ 48.23% ആണ് സ്വന്തമാക്കിയതെന്നാണ് 99.89% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ സുപ്പീരിയർ ഇലക്ടറൽ കോടതി അറിയിച്ചത്.
ഒക്ടോബർ നാലിനു നടന്ന ആദ്യ റൗണ്ടിൽ ലുലാ പിന്നിലായിരുന്നു. എന്നാൽ രണ്ടു പേർക്കും 50% എത്താൻ കഴിയാതെ വന്നതിനാൽ റൺ-ഓഫിലേക്കു പോവുകയായിരുന്നു. ബോൾസനാരോ 47.03% നേടിയപ്പോൾ ലുലയ്ക്കു ലഭിച്ചത് 45.16 ആയിരുന്നു. മറ്റെല്ലാ സ്ഥാനാർഥികളും പുറത്തായി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്തുണച്ച ബോൾസനാരോ പക്ഷെ ആദ്യ റൗണ്ടിൽ പുറത്തായ സ്ഥാനാർഥികളുടെ വോട്ടുകൾ സംഘടിപ്പിക്കുന്നതിൽ വിജയിച്ചില്ല.
ജനുവരി 5നു നാലു വർഷത്തേക്കു ഭരണം ഏൽക്കുന്ന ലുലാ പക്ഷെ കോൺഗ്രസിൽ മുഖ്യ കക്ഷിയായ ലിബറൽസിന്റെ വെല്ലുവിളി നേരിടും. രാജ്യത്തും വലിയ കടക്കെണിയിലുമാണ്. ലാറ്റിൻ അമേരിക്ക പൊതുവെ വലത്തോട്ട് ചായുമ്പോഴാണ് ഏറ്റവും വലിയ രാജ്യം ഇടതുപക്ഷത്തു തന്നെ ഉറച്ചു നിൽക്കുന്നത്.
Lula wins fourth term as Brazilian President in runoff