Image

ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചായെ ഫ്‌ളോറിഡയില്‍ ഇന്ത്യന്‍ സമൂഹം അനുമോദിച്ചു

Published on 26 October, 2026
ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചായെ ഫ്‌ളോറിഡയില്‍ ഇന്ത്യന്‍ സമൂഹം അനുമോദിച്ചു

താമ്പാ, ഫ്‌ളോറിഡ: ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചായെ ഫ്‌ളോറിഡയില്‍ ഇന്ത്യന്‍ സമൂഹം അനുമോദിച്ചു. ഒക്‌ടോബര്‍ 21 -ന് ബുധനാഴ്ച സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ഫോറാന പള്ളി വികാരി ഫാ. ജോസ് ആദോപ്പിള്ളിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ വച്ചാണ് അനുമോദന യോഗം ചേര്‍ന്നത്.

സ്വന്തം ജീവന്‍ പണയപ്പെടുത്തി ധീരമായി കോക്ക്പിറ്റ് വാതില്‍ തുറക്കുകയും, അതുവഴി 170 പേരുടെ ജീവന്‍ രക്ഷിക്കുകയും ചെയ്ത ഇന്‍ഡൃന്‍ പൈലറ്റ് സ്മിത്ത് മച്ചായുടെ  അസാധാരണമായ ധൈര്യത്തെക്കുറിച്ചും മാനവികസ്‌നേഹത്തേക്കുറിച്ചും പലരും വികാരഭരിതരായി സംസാരിച്ചു.

പൈലറ്റ് സ്മിത്തിനോടുള്ള ആദരസൂചകമായി ജെസ്സി കുളങ്ങര ഗാനം ആലപിച്ചുകൊണ്ട് തങ്ങളുടെ നന്ദിയും, സ്‌നേഹവും, അഭിനന്ദനങ്ങളും രേഖപ്പടുത്തി.

വാര്‍ത്ത: സ്റ്റീഫന്‍ മറ്റത്തിപ്പറമ്പില്‍
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക