Image

കോണ്‍ഗ്രസ് നേതാവ്‌ ഉല്ലാസ് തോമസിന് ഹൂസ്റ്റണിൽ ഊഷ്മള സ്വീകരണം

സജി പുല്ലാട് Published on 26 October, 2026
കോണ്‍ഗ്രസ് നേതാവ്‌ ഉല്ലാസ് തോമസിന് ഹൂസ്റ്റണിൽ  ഊഷ്മള സ്വീകരണം

ഹൂസ്റ്റൺ: എറണാകുളം മുൻ ജില്ലാ  പഞ്ചായത്ത് പ്രസിഡന്റും എറണാകുളം ഡി സി സി ജനറൽ സെക്രട്ടറിയുമായ ഉല്ലാസ് തോമസിന് ഹൂസ്റ്റണിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഹൂസ്റ്റൺ ചാപ്റ്റർ  പ്രസിഡന്റ് ജസ്റ്റിൻ ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉല്ലാസ് തോമസിനെ സ്വാഗതം ചെയ്യുകയും ആദരിക്കുകയും ചെയ്തു.

ചടങ്ങിൽ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് തോമസ് ഒലിയാംകുന്നേൽ, മുൻ ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ,വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് എസ്. കെ. ചെറിയാൻ, എറണാകുളം ജില്ലാ കൂട്ടായ്മാ ഫോറം പ്രസിഡന്റ് മിഖായേൽ( മിക്കി), വൈസ് പ്രസിഡന്റ്മാരായ ‌ ബിജു ഇട്ടൻ,  ബിബി പാറയിൽ തുടങ്ങിയവർ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.

സംഘടനയുടെ പ്രമുഖ നേതാക്കളായ മാത്യു കൂട്ടാളിൽ ( വാവച്ചൻ ),ബിനു വണ്ടനാൽ, ജിജി പാലക്കുഴ, അരുൺ, ജോർജ്‌ പൗലോസ്, ജോർജ്ജ്, റെജി ജോർജ്ജ്, സുജോയ് പൗലോസ് തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.

മറുപടി പ്രസംഗത്തിൽ ഉല്ലാസ് തോമസ് തനിക്ക് ഹൂസ്റ്റണിൽ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും, നാട്ടിലെ സാമൂഹിക വിഷയങ്ങളെക്കുറിച്ചും, ജനങ്ങളുടെ ക്ഷേമത്തിനായി നടത്തിവരുന്ന പ്രവർത്തനങ്ങളെക്കുറിച്ചും  വിശദീകരിച്ച അദ്ദേഹം പ്രവാസി സമൂഹം നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കും  പ്രത്യേകം നന്ദി രേഖപ്പെടുത്തി.

നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടന്ന സ്വീകരണച്ചടങ്ങ് സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകർന്നു.
 

Join WhatsApp News
ശശി കുമാർ വെള്ളത്തിൽ 2026-10-26 18:09:20
ഒരു തമാശ. നാട്ടിൽ നിന്ന് അമേരിക്കയിൽ ഉല്ലസിക്കാൻ വരുന്ന ഉല്ലാസ് തോമസ് തുടങ്ങിയ നേതാക്കൾ, അവരെയൊക്കെ തോളിലേറ്റി സ്ഥിരം സ്വീകരണം കൊടുക്കുന്ന സ്വീകരണ തൊഴിലാളികൾ. നമ്മുടെയൊക്കെ സമയം കളയാനും, പണം കളയാനും ഉള്ള ഓരോ അവസരങ്ങൾ. പ്രിയ അമേരിക്കൻ കോൺഗ്രസുകാരെ നിങ്ങൾക്ക് സമയവും പണവും ഉണ്ടെങ്കിൽ നാട്ടിലെയോ അമേരിക്കയിലെ പാവങ്ങൾക്ക് വേണ്ടി, നിങ്ങളുടെ സമയവും പണവും ചെലവഴിക്കുക. കേരളത്തിലൊക്കെ കോൺഗ്രസ് ഭരണം ആണെങ്കിലും, കമ്മ്യൂണിസ്റ്റ് ഭരണമാണെങ്കിലും ഓരോ തരത്തിലുള്ള ഒരു ഒത്തുകളി. അവരെല്ലാം പരസ്പരം രക്ഷിക്കുന്നു. ഇപ്പോൾ പ്രതിപക്ഷത്തിരിക്കുന്ന കടൽ കൊള്ള കെളവന്മാരെ, കിളവികളെ കയ്യോടെ പിടിച്ച് ശിക്ഷിക്കുമെന്ന് പറഞ്ഞിട്ട് എന്തായി അതൊക്കെ എവിടെ?. ? ഭരണം കിട്ടിയപ്പോൾ കോൺഗ്രസിലെ ആൾക്കാർ അവരെ രക്ഷിക്കാൻ ആണെന്ന് നോക്കുന്നത്?. നാട്ടിൽ നിന്ന് എത്തുന്ന ഈ കോൺഗ്രസുകാരോട് ഇതൊക്കെയല്ലേ ചോദിക്കേണ്ടത്?. അതിനാൽ ശരിയായ കോൺഗ്രസുകാരും ശരിയായ തത്ത്വുള്ള ആൾക്കാരും ഇത്തരം സ്വീകരണം കൊടുക്കല്ലിൽ നിന്ന് മാറി നിൽക്കണം. ഇതൊക്കെ എത്ര പ്രാവശ്യം എഴുതി കഴിഞ്ഞതാണ്?. നാണമില്ലേ ചില അമേരിക്കൻ സിറ്റിസൺ മേയർമാർക്ക് ഇതിന്റെയൊക്കെ പുറകെ മുന്നിൽ വന്നു കുത്തിയിരിക്കാൻ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക