
ഒഹായോവിൽ ഗവർണർ സ്ഥാനത്തേക്കുള്ള കഠിന മത്സരത്തിൽ ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ വിവേക് രാമസ്വാമി ഡെമോക്രാറ്റ് ആമി ആക്ടനു എതിരെ 2% ലീഡ് നേടിയതായി സാങ്കേതിക വ്യവസായ ഗ്രൂപ്പിന്റെ സർവേ കണ്ടെത്തി. അതേ സമയം, ഒരു സൂപ്പർ പി എ സി നടത്തിയ പോളിംഗിൽ ആക്ടൻ 5% ലീഡ് നേടി.
എച്ചെലൻ ഇന്സൈറ്റ്സ് ഫോർ നെറ്റ്ചോയ്സ് എന്ന ടെക്ക് വ്യവസായ വ്യാപാര ഗ്രൂപ്പിന്റെ സർവേയിലാണ് സാങ്കേതിക വ്യവസായ സംരംഭകനായ രാമസ്വാമി 47% നേടുന്നത്. ആക്ടൻ 45% നേടി പിന്നിൽ നിൽക്കുമ്പോൾ ലിബെർട്ടറിയൻ ഡോൺ കിസിക് 4% നേടുന്നു. ഒക്ടോബർ 16-23നു വോട്ട് ചെയ്യാൻ സാധ്യതയുള്ള 508 പേർക്കിടയിൽ നടത്തിയ സർവേയിൽ 5.2% പിഴവ് സാധ്യതയുമുണ്ട്. ഫലത്തിൽ മത്സരം കടുത്തു നിൽക്കുന്നു.
വോട്ടർമാർക്ക് പ്രധാന വിഷയങ്ങൾ വിലക്കയറ്റവും ജീവിതച്ചെലവുമാണ്.
സൂപ്പർ പി എ സി ആയ A Fight Worth Having അവരുടെ പോളിംഗ് ശാഖയായ RedBox Research വഴി നടത്തിയ സർവേയിൽ ആക്ടൻ 48.2% നേടിയപ്പോൾ രാമസ്വാമിക്കു ലഭിച്ചത് 43.8% ആണ്. ഒക്ടോബർ 20-23നു 2, 998 വോട്ടർമാർ പങ്കെടുത്ത സർവെയ്‌ക്കു 4.6% പിഴവ് സാധ്യതയുണ്ട്.
അതേ സർവേയിൽ ഡെമോക്രാറ്റ് ഷെറോഡ് ബ്രൗൺ സെനറ്റ് മത്സരത്തിൽ റിപ്പബ്ലിക്കൻ ജോൺ ഹസ്റ്റഡിനെ പിന്നിലാക്കി: 46.9% -- 44.2%.
പ്രസിഡന്റ് ട്രംപ് ബുധനാഴ്ച്ച ഒഹായോ യൂണിവേഴ്സിറ്റിയിൽ രാമസ്വാമിക്കു വേണ്ടി പ്രചാരണം നടത്തും. ഈ മാസം തന്നെ മൂന്നാം തവണയാണ് അദ്ദേഹം ഒഹായോവിൽ എത്തുന്നത്.
Ramaswamy edges Acton 47-45 in industry-sponsored Ohio poll