Image

അറബ് പാർട്ടികൾ തട്ടിപ്പു നടത്തിയെന്നു നെതന്യാഹു; അന്വേഷണം നടത്തണമെന്ന് ആവശ്യം (പിപിഎം)

Published on 29 October, 2026
അറബ് പാർട്ടികൾ തട്ടിപ്പു നടത്തിയെന്നു നെതന്യാഹു; അന്വേഷണം നടത്തണമെന്ന് ആവശ്യം (പിപിഎം)

ഇസ്രയേലി പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുന്നേറ്റം നടത്തിയ അറബ് പാർട്ടികൾ വിജയം തട്ടിയെടുത്തുവെന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ലികുഡ് പാർട്ടി ആരോപിച്ചു. അഞ്ചു ലക്ഷത്തോളം വോട്ടുകൾ എണ്ണാൻ ബാക്കി നിൽക്കെ ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത 120 അംഗ  നെസറ്റിൽ അറബ് പാർട്ടികൾ അധികാരം നിർണയിക്കുന്ന 19 സീറ്റ് നേടിയിട്ടുണ്ട്.

ലികുഡ് 53, യാഷിർ 48 എന്ന നിലയിൽ നിൽക്കെ ഇരു വലതുപക്ഷ സഖ്യങ്ങൾക്കും ഭൂരിപക്ഷത്തിനു വേണ്ട 61 എത്താൻ അറബ് പാർട്ടികളുടെ പിന്തുണ വേണ്ടി വരുന്ന സ്ഥിതിയാണ്.

അറബ് പാർട്ടികൾ വ്യാപകമായി വോട്ടർ തട്ടിപ്പും അഴിമതിയും അക്രമവും നടത്തി എന്നാണ് നെതന്യാഹുവിന്റെ ആരോപണം. അതേപ്പറ്റി അന്വേഷണം നടത്തണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെടുന്നു. അതിനുള്ള തെളിവ് നൽകുമെന്നു ലികുഡ് പറഞ്ഞു.

അറബ് പാർട്ടികൾ ഭീകരവാദത്തെ പിന്തുണയ്ക്കുന്നവർ ആണെന്നു ലികുഡ് ആരോപിച്ചു. യഹൂദ രാഷ്ട്രത്തെ തുടച്ചു നീക്കാൻ ആഗ്രഹിക്കുന്നവരാണ് അവർ.

നെതന്യാഹുവിനെ മാറ്റാൻ സഹായിക്കാം

നെതന്യാഹുവിനെ നീക്കം ചെയ്യാൻ തന്റെ പാർട്ടി സഹായം നൽകുമെന്ന് അതിനിടെ അറബ് ഭൂരിപക്ഷ ജോയിന്റ് ലിസ്റ്റ് അലയൻസ് ചെയർമാൻ യുസുഫ് ജബറീൻ പറഞ്ഞു. ഇസ്രയേലി ജനാധിപത്യത്തിനു നിർണായകമായ തിരഞ്ഞെടുപ്പായിരുന്നു ഇത്. ഭരണ സഖ്യത്തിന്റെ നയങ്ങൾ അപലപനീയമാണ്.

"നെതന്യാഹുവിനെ നീക്കം ചെയ്യാൻ ഞങ്ങൾ സഹായിക്കാം. രക്തച്ചൊരിച്ചിലിന്റെ ഭരണമാണിത്. മേധാവിത്വവും വംശീയതയും പതിവാക്കിയ അവരിൽ നിന്ന് ഏറെ വ്യത്യസ്തമായ ഭരണമാണ് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നത്."

ഇടതുപക്ഷ സഖ്യ നീക്കം

അതേ സമയം, സർക്കാർ ഉണ്ടാക്കാൻ മൂന്നു പ്രധാന പാർട്ടികളുമായി ചർച്ച നടത്തുമെന്നു ഇടതുപക്ഷ ഡെമോക്രാറ്റുകളുടെ നേതാവ് യെയർ ഗോലാൻ പറഞ്ഞു. രണ്ടാം സ്ഥാനത്തു എത്തിയ യാഷർ പാർട്ടിയുടെ നേതാവ് ഗെഡി എയ്‌സൻകോട്ടുമായി ചർച്ച തീരുമാനിച്ചിട്ടുണ്ട്. സയണിസ്റ്റ് വിരുദ്ധ സഖ്യത്തിന്റെ നേതാവായ ഗോലാൻ അറബ് പാർട്ടികളുമായും ചർച്ച നടത്താമെന്നു അറിയിച്ചിട്ടുമുണ്ട്.  

Netanyahu's Likud accuses Arab parties of stealing elections

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക