Image

അദാനി-മോദി ബന്ധത്തെ കുറിച്ചുള്ള വീഡിയോയുടെ പേരിൽ സബീർ ഭാട്ടിയക്കെതിരെ 50 കോടിയുടെ കേസ് (പിപിഎം)

Published on 29 October, 2026
അദാനി-മോദി ബന്ധത്തെ കുറിച്ചുള്ള വീഡിയോയുടെ പേരിൽ സബീർ ഭാട്ടിയക്കെതിരെ 50 കോടിയുടെ കേസ് (പിപിഎം)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശതകോടീശ്വരൻ ഗൗതം അദാനിക്കുള്ള അടുപ്പത്തെ കുറിച്ചു വീഡിയോ ഇറക്കിയ ഇന്ത്യൻ അമേരിക്കൻ സംരംഭകൻ സബീർ ഭാട്ടിയക്കെതിരെ അദാനി എന്റർപ്രൈസസ് 50 കോടി രൂപ ആവശ്യപ്പെട്ടു മാനനഷ്ട കേസ് കൊടുത്തു.

ജനുവരി 31 വരെ വീഡിയോ ബ്ലോക്ക് ചെയ്തു കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

അദാനിക്കു നഷ്ടപ്പെട്ട മാനത്തിന്റെ വിലയാണ് അതെന്നു ഭാട്ടിയ സോഷ്യൽ മീഡിയയിൽ കുറിച്ചു. "തെറ്റായ വഴികളിലൂടെ നേടിയ സ്വത്തിനു വിശ്വാസ്യതയോ സൽകീർത്തിയോ ഇല്ല."

വിഡിയോയിൽ അദാനിക്കെതിരെ ഗൗരവമായ ആരോപണങ്ങൾ ഉണ്ടെന്നു ജസ്റ്റിസ് ആര്യക് ദത്ത് ചൂണ്ടിക്കാട്ടി. ഭീകരർക്കു പണം ലഭ്യമാക്കുന്ന ലഹരി കടത്തു നടത്തി എന്ന ആരോപണം വരെ അതിലുണ്ട്. ഒരു കർഷകന്റെ മേൽ പോലിസിനെ ഉപയോഗിച്ച് കള്ളക്കേസ് ചുമത്തി.

ആരോപണങ്ങൾ ശരിവയ്ക്കുന്ന എന്തെങ്കിലും തെളിവ് അധികൃതർ സ്ഥാപിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.

ഒക്ടോബർ 9നാണു ഭാട്ടിയ 36 മിനിട്ടുള്ള വീഡിയോ യുട്യൂബിൽ കയറ്റിയത്.

Adani sues Sabeer Bhatia over video on ties with Modi

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക