Image

അമേരിക്കയിലെ പരുമലയില്‍ പെരുന്നാളാഘോഷം.

ജോസഫ് പാപ്പന്‍ Published on 29 October, 2026
അമേരിക്കയിലെ പരുമലയില്‍ പെരുന്നാളാഘോഷം.

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പരുമല എന്നറിയപ്പെടുന്ന ക്വീന്‍സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ കാവല്‍ പിതാവും മലങ്കരയുടെ മഹാ പരിശുദ്ധനുമായ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 124-)ംഓര്‍മ്മ പെരുന്നാളും ഇടവകയുടെ 49-)ം പെരുന്നാളും നവംബര്‍ 6,7 തീയതികളില്‍ നടത്തപ്പെടുന്നു. 

റെവ.ഫാ. ടോജോ ബേബി (Vicar,St Johns Indian Orthodox Church.Delaware Valley)പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി, നവംബര്‍ 1 ഞായറാഴ്ച വി:കുര്‍ബാനയ്ക്ക് ശേഷം ഇടവക വികാരി റെവ.ഫാ.ജെറി വര്‍ഗ്ഗീസ്, കൊടിയേറ്റ് നിര്‍വ്വഹിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിബു തരകന്‍( സെക്രട്ടറി- 1 (718) 753-2032), ജോസഫ് പാപ്പന്‍ (ട്രഷറര്‍-(917)853-7281).



 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക