Image

ഇസ്രയേലിൽ ആർക്കും ഭൂരിപക്ഷമില്ല, കൂട്ടുകക്ഷി ഭരണത്തിനു ചർച്ചകൾ ഊർജിതം (പിപിഎം)

Published on 30 October, 2026
ഇസ്രയേലിൽ ആർക്കും ഭൂരിപക്ഷമില്ല, കൂട്ടുകക്ഷി ഭരണത്തിനു ചർച്ചകൾ ഊർജിതം (പിപിഎം)

ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി നയിക്കുന്ന സഖ്യത്തിനു ഭൂരിപക്ഷമില്ല. ലിക്കുഡ് 120 അംഗ നെസറ്റിൽ 27 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാൽ സഖ്യത്തിന്റെ മൊത്തം സീറ്റുകൾ 53 മാത്രം; ഭൂരിപക്ഷത്തിനു വേണ്ടത് 61.

പിന്തുണ നൽകാൻ മുൻ സൈനിക മേധാവി ഗഡി എയ്‌സൻകോട്ട് നയിക്കുന്ന യാഷർ പാർട്ടിയുടെ സഖ്യം തയാറായാൽ മാത്രമേ ഗവൺമെന്റ് ഉണ്ടാക്കാൻ കഴിയൂ. എന്നാൽ 48 സീറ്റ് നേടിയ അവർ നെതന്യാഹു മാറി നിന്നേ പറ്റൂ എന്ന വ്യവസ്ഥയിൽ ഉറച്ചു നിൽക്കുന്നു.

മൊത്തം 19 സീറ്റ് നേടിയ അറബ് പാർട്ടികൾ ആവട്ടെ, ഒരു കാരണവശാലും നെതന്യാഹുവിനെ പിന്തുണയ്ക്കാൻ തയ്യാറില്ല.

ന്യൂനപക്ഷ ഗവൺമെന്റ് എന്ന ആശയവും പരിഗണിക്കുമ്പോൾ ചർച്ചകൾ ഉഷാറായി നടക്കുന്നുണ്ട്. എയ്‌സൻകോട്ട് അറബ് പിന്തുണ നേടിയാൽ അദ്ദേഹത്തിനു 66 സീറ്റോടെ ഭരിക്കാം. അതിനു സാധ്യതയില്ലെന്നു പക്ഷെ അറബ് റാം പാർട്ടി നേതാവ് മൻസൂർ അബ്ബാസ് പറഞ്ഞു.

ഖത്തർ പണമിറക്കി അറബ് പാർട്ടികളെ സഹായിച്ചു എന്ന ആരോപണം ഉയർത്തിയ ലിക്കുഡ് പാർട്ടി അതേപ്പറ്റി അന്വേഷിക്കാൻ ആവശ്യപ്പെടുമ്പോൾ ആ ആരോപണം പൊള്ളയാണെന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. അറബികൾക്കു മേൽ ചെളി വാരി എറിയുന്നതിനെ പ്രസിഡന്റ് ഇസാക്‌ ഹെർസോഗും എതിർക്കുന്നു.

Netanyahu's bloc wins 53 seats, falls short of majority 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക