
യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിൽ നിന്ന് ഒരു കത്ത് ഇറാൻ ഭരണകൂടത്തിനു ലഭിച്ചതായി ഇറാൻ വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ അതിനു പ്രതികരിച്ചിട്ടില്ല.
അതേ സമയം, തല്ലിയും തലോടിയും കാര്യം കാണാമെന്ന യുഎസ് നയം ഇറാനോട് നടക്കില്ലെന്നു പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഗർ ഗാലിബഫ് വ്യാഴാഴ്ച്ച പറഞ്ഞു. ഇറാൻ മുന്നോട്ടുവച്ച ഏഴു വ്യവസ്ഥകൾ സ്വീകരിച്ചാൽ മാത്രമേ സമാധാന ചർച്ചകൾ മുന്നോട്ടു പോകൂ.
ഇറാൻ അണ്വായുധ പരിപാടി ഉപേക്ഷിക്കാമെന്നു ഉറപ്പു നൽകിയില്ലെങ്കിൽ വീണ്ടും യുഎസ് ആക്രമണം ഉണ്ടാവുമെന്ന് മധ്യസ്ഥർ ടെഹ്‌റാനെ അറിയിച്ചു എന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് ഈ പ്രതികരണം. എന്നാൽ അങ്ങിനെയൊരു താക്കീതു വാൻസിന്റെ കത്തിൽ ഉള്ളതായി പറയുന്നില്ല.
ആണവ പദ്ധതി ഉപേക്ഷിച്ചാൽ ഇറാന് മേലുളള ഉപരോധങ്ങൾ ഭാഗികമായി പിൻവലിക്കാമെന്നു യുഎസ് പറഞ്ഞുവത്രേ. നാവിക ഉപരോധം നീക്കുകയും ചെയ്യാം.
പ്രസിഡന്റ് ട്രംപിന്റെ നിർദേശം അനുസരിച്ചു വാൻസ് ഇറാൻ സെക്യൂരിറ്റി ചീഫ് മൊഹ്‌സിൻ റീസയിക്കാണു എഴുതിയതെന്നു 'വോൾ സ്ട്രീറ്റ് ജേർണൽ' റിപ്പോർട്ട് ചെയ്തു. ചർച്ചകൾ വീണ്ടും ആരംഭിക്കാമെന്ന നിർദേശമാണ് അതിലുള്ളത്.
ചർച്ചയ്ക്കു വഴിയൊരുക്കാൻ മധ്യസ്ഥർ നിർദേശങ്ങൾ വച്ചിട്ടുമുണ്ട്.
Iran says US 'carrot-and-stick' policy won't work as it gets Vance’s letter