Image

ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ ഇളവ് ചെയ്യണോ എന്നു കോടതി തീരുമാനിക്കുമെന്നു ഗവർണർ (പിപിഎം)

Published on 30 October, 2026
ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ ഇളവ് ചെയ്യണോ എന്നു കോടതി തീരുമാനിക്കുമെന്നു ഗവർണർ (പിപിഎം)

ടെന്നസിയിൽ വധശിക്ഷ നടപ്പാക്കാനുളള കുത്തിവയ്പ് പരാജയപ്പെട്ടതിനെ തുടർന്ന് ജയിലിൽ കഴിയുന്ന ക്രിസ്റ്റ പൈക്കിന്റെ (50) ശിക്ഷ ഇളവ് ചെയ്യുന്ന കാര്യം പരിഗണിക്കില്ലെന്നു ഗവർണർ ബിൽ ലീ സൂചിപ്പിച്ചു. ഇനി എന്തു ചെയ്യണം എന്നത് തീരുമാനിക്കേണ്ടത് കോടതിയാണ്.

പൈക്കിന്റെ വധശിക്ഷ നടപ്പാക്കുമോ അതോ അവർക്ക് ഇളവ് നൽകുമോ എന്ന് ചോദിച്ചപ്പോൾ ലീ പറഞ്ഞു: "ടെന്നസി സംസ്ഥാനത്തിന്റെ നിയമങ്ങൾ അനുസരിച്ചാണ് അവർക്കു ശിക്ഷ വിധിച്ചത്. അവർ ഇപ്പോഴും ജയിലിൽ തന്നെയാണ്.
"കോടതി മറിച്ചൊരു തീരുമാനം എടുത്തില്ലെങ്കിൽ അവരുടെ ശിക്ഷയിൽ മാറ്റം ഉണ്ടാവുമെന്നു ഞാൻ കരുതുന്നില്ല."

1995ൽ 18 വയസ് മാത്രമുള്ളപ്പോൾ സഹപാഠി കൊളീൻ സ്ലെമ്മെറെ (19) കൊലപ്പെടുത്തിയ കേസിലാണ് പൈക്കിനു കോടതി വധശിക്ഷ നൽകിയത്. കാമുകനെ തട്ടിയെടുക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ്   സ്ലെമ്മെറെ അതിക്രൂരമായി ആക്രമിച്ചു കൊന്നത്.

സെപ്റ്റംബർ 30നു വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പാളിയതിനെ തുടർന്ന് ആശുപത്രിയിലാക്കിയ പൈക്ക് അതീവ ഗുരുതരാവസ്ഥ തരണം ചെയ്ത ശേഷം വീണ്ടും ജയിലിൽ അടച്ചു.

Courts will decide Christa Pike's fate, says governor  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക