Image

ബിനാൻസിൽ നിന്നു $6.3 ബില്യൺ തട്ടാൻ കൊറിയൻ സംഘത്തെ ഉള്ളിൽ നിന്നാരോ സഹായിച്ചെന്നു സംശയം (പിപിഎം)

Published on 31 October, 2026
ബിനാൻസിൽ നിന്നു $6.3 ബില്യൺ തട്ടാൻ കൊറിയൻ സംഘത്തെ ഉള്ളിൽ നിന്നാരോ സഹായിച്ചെന്നു സംശയം (പിപിഎം)

ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ ബിനാൻസിൽ നിന്നു വടക്കൻ കൊറിയയിലെ കുപ്രസിദ്ധ ഹാക്കിംഗ് സംഘം ട്രെയ്‌ഡർട്രെയ്‌റ്റർ $6.3 ബില്യൺ അടിച്ചു മാറ്റിയത് ഒരൊറ്റ ജീവനക്കാരൻറെ ലാപ്ടോപ്പിൽ കടന്നു കയറിയാണെന്നു സൂചന. ഒന്നുകിൽ ജീവനക്കാരന്റെ അനുമതിയോടെ ചെയ്തു, അല്ലെങ്കിൽ എ ഐ ഉപയോഗിച്ചു കടന്നുകയറി എന്നായിരുന്നു ആദ്യ നിഗമനം. പക്ഷെ ഒന്നിലധികം പേർ ഉൾപെട്ടിട്ടുണ്ടെന്നു ബിനാൻസ് പിന്നീട് അറിയിച്ചു.  

നിക്ഷേപകരുടെ നഷ്ടം നികത്തുമെന്നു ബിനാൻസ് വ്യക്തമാക്കി.

അടിച്ചു മാറ്റിയതിൽ ഏതാണ്ട് $3ബില്യൺ ബ്ലോക്‌ചെയിൻ നെറ്റ്വർക്കുകളിൽ മരവിപ്പിച്ചിരുന്നു എന്നാണ് ബിനാൻസ് പറയുന്നത്. അതിൽ ഒരു ഭാഗം വീണ്ടെടുക്കാൻ കഴിഞ്ഞു.

കമ്പനിയിൽ നിന്നു പണം തിരിച്ചെടുക്കുന്ന സംവിധാനത്തിൽ നിന്നു അനധികൃതമായി പണം മാറ്റിയാണ് ഹാക്കർമാർ കവർച്ച നടത്തിയതെന്നു ബിനാൻസ് പറഞ്ഞു. വെറും 20 മിനിറ്റ് കൊണ്ടു പണം ലോകമൊട്ടാകെയുള്ള പല നെറ്റ്വർക്കുകളിൽ എത്തിച്ചു.

കമ്പനിയുടെ ഉള്ളിൽ നിന്നാണ് ചോർച്ച ഉണ്ടായതെന്നു രണ്ടു മിനിറ്റിനകം പ്രശ്നം കണ്ടെത്തിയ ബ്ലോക്ക്എയ്ഡ് സി ഇ ഓ: ഐഡോ ബെൻ-നാഥൻ പറഞ്ഞു. "ബിനാൻസിൽ ആരെയോ അവർ കൂലിക്കെടുത്തു എന്നു കരുതണം," അദ്ദേഹം 'ന്യൂ യോർക്ക് പോസ്റ്റ്' പത്രത്തോടു പറഞ്ഞു.  

അവർ കടന്നുകയറാൻ 50 പ്രാവശ്യമെങ്കിലും ശ്രമിച്ചെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ.

അതേ സമയം, അവർ എ ഐ ഉപയോഗിക്കാനുള്ള സാധ്യത ഏറെയാണെന്നും അദ്ദേഹം വ്യക്തമാക്കി. എ ഐ കൊണ്ട് ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ പഴുതുകൾ കണ്ടെത്തി പ്രവേശിക്കാൻ കഴിയും.

കഴിഞ്ഞ വർഷം ബൈബിറ്റ് എക്സ്ചേഞ്ചിൽ നിന്നു $1.5 ബില്യൺ അടിച്ചു മാറ്റിയതിനു പിന്നിലും വടക്കൻ കൊറിയയുടെ  ട്രെയ്‌ഡർട്രെയ്‌റ്റർ തന്നെ ആയിരുന്നു എന്നാണ് കരുതപ്പെടുന്നത്.

Binance drain suspected to be inside job

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക