Image

എതിരാളിയുടെ അമ്മയെ ഉപയോഗിച്ചുള്ള പരസ്യം വിവേക് രാമസ്വാമി പിൻവലിച്ചു (പിപിഎം)

Published on 31 October, 2026
എതിരാളിയുടെ അമ്മയെ ഉപയോഗിച്ചുള്ള പരസ്യം വിവേക് രാമസ്വാമി പിൻവലിച്ചു (പിപിഎം)

ഒഹായോ ഗവർണർ മത്സരത്തിൽ ഡെമോക്രാറ്റിക് എതിരാളി ആമി ആക്ടനെ വ്യക്തിപരമായി ആക്രമിക്കുന്ന പരസ്യം ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ സ്ഥാനാർഥി വിവേക് രാമസ്വാമി പിൻവലിച്ചു. പാർട്ടിയിലും പുറത്തും ശക്തമായ എതിർപ്പു ഉയർന്നതിനെ തുടർന്നാണിത്.

ആമി ആക്ടന്റെ 'അമ്മ ഡോണ ആർതർ മകളെ നുണച്ചി എന്നു വിളിക്കുന്ന പരസ്യം സംപ്രേക്ഷണം ചെയ്യാൻ രാമസ്വാമി $4 മില്യനാണ് നീക്കിവച്ചത്. അമ്മയുടെ രണ്ടാം ഭർത്താവ് തനിക്കു 12 വയസുള്ളപ്പോൾ തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന ആരോപണം ആമി കോടതിയിൽ തെളിയിച്ചതാണ്. സഹോദരനോടൊപ്പം അമ്മയെ വിട്ടു പോയ അവർക്കെതിരെ രാമസ്വാമി കൊണ്ടുവന്ന പരസ്യം തിരിച്ചടിക്കയാണ് ചെയ്തതെന്നു സർവേകൾ ചൂണ്ടിക്കാട്ടി.

പ്രസിഡന്റ് ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാൻസും പരസ്യത്തെ ശക്തമായി ന്യായീകരിച്ചിരുന്നു.

Ramaswamy withdraws controversial ad about Acton 

Join WhatsApp News
Politician 2026-10-31 22:48:44
Typical Indian Politics.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക