Image

അമേരിക്കയ്ക്കായി ദേശീയ പ്രാർത്ഥനാ സംഗമം സംഘടിപ്പിക്കുന്നു

അനിഷ് തോമസ് Published on 01 November, 2026
അമേരിക്കയ്ക്കായി ദേശീയ പ്രാർത്ഥനാ സംഗമം സംഘടിപ്പിക്കുന്നു

അമേരിക്കയുടെ ഭാവിക്കും രാജ്യത്തിന്റെ ഐക്യത്തിനും സമാധാനത്തിനുമായി യു.എസ്. ഹൗസ് ഓഫ് പ്രയർ (U.S. House of Prayer) ദേശീയതലത്തിൽ പ്രത്യേക പ്രാർത്ഥനാ സംഗമം സംഘടിപ്പിക്കുന്നു.

'നാഷണൽ പ്രയർ ലൈൻ ഫോർ അമേരിക്ക' എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ പ്രാർത്ഥനാ സംഗമത്തിലേക്ക് ഏവരെയും ഹൃദയപൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

അമേരിക്കയുടെ 250 മത് വാർഷീകം മുൻനിർത്തിയും ,വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പുകൾ, അമേരിക്കയുടെ ഭാവി, രാജ്യത്തിന്മേൽ ദൈവത്തിന്റെ മാർഗനിർദേശവും അനുഗ്രഹവും, അമേരിക്കയിലും ലോകമെമ്പാടും സമാധാനം എന്നിവയ്ക്കായി പ്രത്യേക പ്രാർത്ഥനകൾ നടത്തും.

ദൈവിക ജ്ഞാനം, സംരക്ഷണം, ഐക്യം, സമാധാനം എന്നിവ രാജ്യത്തിനും ലോകത്തിനും ലഭിക്കുന്നതിനായി വിശ്വാസത്തിലും പ്രാർത്ഥനയിലും ഒരുമിച്ചുചേരുക എന്നതാണ് സംഗമത്തിന്റെ ലക്ഷ്യം.

നവംബർ 1, ഞായറാഴ്ചരാത്രി 9 മുതൽ 10 വരെ (EST)
രാത്രി 8 മുതൽ 9 വരെ (CST)
വൈകിട്ട് 6 മുതൽ 7 (PST) വരെയാണ് പ്രാർത്ഥനാ സംഗമം.8
📞 പ്രാർത്ഥനാ ലൈനിൽ പങ്കെടുക്കാനുള്ള നമ്പർ:

1-319-527-3114

സ്റ്റാൻലി ജോർജ്: 1-215-552-6668
കിം കെന്നഡി: 1-484-557-7655 എന്നിവരാണ് സംഘാടകർ.

'ഒരു രാഷ്ട്രം, ഒരു ജനത, പ്രാർത്ഥനയിൽ ഒന്നായി' എന്ന സന്ദേശമുയർത്തിയാണ് സംഗമം സംഘടിപ്പിക്കുന്നത്.

പ്രതീക്ഷയും നീതിയും ഐക്യവും ലോകസമാധാനവും നിറഞ്ഞ ഒരു ഭാവിക്കായി അമേരിക്കയ്ക്കുവേണ്ടി ഒരുമിച്ച് പ്രാർത്ഥിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

മത, സാമൂഹിക വ്യത്യാസങ്ങൾക്കതീതമായി എല്ലാവർക്കും ഈ പ്രാർത്ഥനാ സംഗമത്തിൽ പങ്കെടുക്കാവുന്നതാണ്. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പങ്കെടുപ്പിക്കണമെന്നും സംഘാടകർ അറിയിച്ചു.
 

അമേരിക്കയ്ക്കായി ദേശീയ പ്രാർത്ഥനാ സംഗമം സംഘടിപ്പിക്കുന്നു
Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-11-01 17:43:27
💥🔥നിങ്ങൾക്ക് പറ്റുമെങ്കിൽ സോമാലിയ, നൈജീറിയ, മറ്റു ആഫ്രിക്കൻ പട്ടിണി രാജ്യങ്ങൾ, സൗത്ത് അമേരിക്കൻ രാജ്യങ്ങൾ, ക്യൂബ, വെനസ്വേല എന്നീ രാജ്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിപ്പീൻ....കൂട്ടത്തിൽ ഭാരതത്തിനു വേണ്ടിയും. ‼️. ആൾറെഡി സമ്പന്നതയുടെ ഉത്തുംഗത്തിൽ നിൽക്കുന്ന അമേരിക്കയ്ക്ക് വേണ്ടി ആരും പ്രാർത്ഥിക്കണ്ട. എന്തൊരു പ്രഹസനം??? ✳️റെജീസ്
josecheripuram 2026-11-02 01:33:18
When I was a Kid, They use to pray for Russia, Then they use to pray for China, Now Russia and China is Praying for India. How could we make Ourselves clean
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക