Image

സാഹിത്യവേദി നവംബർ 6-ന്, മഹാകവി അക്കിത്തത്തിന്റെ ജന്മശതാബ്ദി വർഷത്തിൽ മകൻ ഓർമ്മകൾ പങ്കുവക്കുന്നു

Published on 02 November, 2026
സാഹിത്യവേദി നവംബർ 6-ന്, മഹാകവി അക്കിത്തത്തിന്റെ ജന്മശതാബ്ദി വർഷത്തിൽ മകൻ ഓർമ്മകൾ പങ്കുവക്കുന്നു

ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം നവംബർ 6 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു (ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 7:00 മണിക്ക്) സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്.

(Zoom Meeting Link https://us02web.zoom.us/j/81475259178  Passcode: 2990

Meeting ID: 814 7525 9178)

ജ്ഞാനപീഠം പുരസ്‌കാര ജേതാവും ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന ഖണ്ഡകാവ്യത്തിലൂടെ മലയാളകവിതയിൽ ആധുനികതയുടെ വിത്ത് പാകുകയും ചെയ്ത മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി ജനിച്ചത് 1926 മാർച്ച് 18-ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂർ ഗ്രാമത്തിലാണ്. അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന ഈ വർഷം അദ്ദേഹത്തിന്റെ മകനും പ്രശസ്ത ചിത്രകാരനുമായ വാസുദേവൻ അക്കിത്തം തന്റെ പിതാവിന്റെ ഓർമ്മകൾ നമ്മോടൊത്തു പങ്കുവക്കും. മറ്റു കുടുംബാംഗങ്ങളും ഈ കൂട്ടായ്മയിൽ പങ്കെടുക്കുന്നതാണ്.

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി

ശ്രീ വാസുദേവൻ അക്കിത്തം 1958-ൽ കുമരനല്ലൂരിൽ ജനിച്ചു. എം എസ് യൂണിവേഴ്സിറ്റി ഓഫ് ബറോഡ, ലണ്ടൻ റോയൽ കോളേജ് ഓഫ് ആർട്ട് എന്നിവിടങ്ങളിൽ നിന്ന് ഫൈൻ ആർട്സിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. എം എസ് യൂണിവേഴ്സിറ്റിയിൽ തന്നെ 1990-ൽ അധ്യാപകനായി ചേർന്ന അദ്ദേഹം 2021-ൽ ഹെഡ് ഓഫ് ഡിപ്പാർട്മെൻറ്  ആയി വിരമിച്ചു. ഭാരതത്തിലും വിദേശത്തുമായി 50-ൽ അധികം എക്സിബിഷനുകളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിക്കപ്പെട്ടിട്ടുണ്ട്.  ഫുൾബ്രൈറ്റ് ഫെല്ലോഷിപ്പ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെത്തേടിയെത്തിയിട്ടുണ്ട്.

ഒക്ടോബർ മാസ സാഹിത്യവേദിയിൽ മലയാളത്തിന്റെ പ്രശസ്ത സാഹിത്യകാരൻ സക്കറിയ സാഹിത്യവേദിയിൽ പങ്കെടുക്കുകയും അംഗങ്ങളുമായി സംവദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ജീവിതത്തെയും എഴുത്തിനെയും ആസ്പദമാക്കി നിർമ്മിച്ച സക്കറിയ എന്ന ഡോക്യൂമെന്ററിയുടെ ചിത്രീകരണത്തെക്കുറിച്ചുള്ള നിരവധി അനുഭവങ്ങൾ അദ്ദേഹം ഓർത്തെടുത്തു.

വാസുദേവൻ അക്കിത്തം

എല്ലാ സാഹിത്യ സ്നേഹികളേയും നവംബർ മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
വാസുദേവൻ അക്കിത്തം +91 98796 42287
പ്രസന്നൻ പിള്ള  630 935 2990
ജോൺ ഇലക്കാട്  773 282 4955

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക