Image

കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സി (കാന്‍ജ്) അക്കാദമിയുടെ ഏജന്റിക് എ ഐ (Agentic AI ) വര്‍ക്ക് ഷോപ്പ് വിജയകരമായി സംഘടിപ്പിച്ചു.

ജോര്‍ജി സാമുവേല്‍ (ടീം കാന്‍ജ്). Published on 02 November, 2026
കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സി (കാന്‍ജ്) അക്കാദമിയുടെ ഏജന്റിക് എ ഐ (Agentic AI ) വര്‍ക്ക് ഷോപ്പ്  വിജയകരമായി സംഘടിപ്പിച്ചു.

ഹില്‍സ്ബറോ, ന്യൂജേഴ്‌സി: കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ (KANJ) നേതൃത്വത്തില്‍ KANJ അക്കാദമി സംഘടിപ്പിച്ച beginner-friendly Agentic AI Workshop ഒക്ടോബര്‍ 24, 2026-ന് ഹില്‍സ്ബറോ ലൈബ്രറിയില്‍ വിജയകരമായി നടന്നു. എന്‍ജിനീയര്‍മാര്‍, വിവിധ മേഖലകളിലെ പ്രൊഫഷണലുകള്‍, വിദ്യാര്‍ഥികള്‍, മുതിര്‍ന്നവര്‍ എന്നിവരുള്‍പ്പെടെ അന്‍പതിലധികം പേര്‍ പങ്കെടുത്തു.

 

ശരത് കൃഷ്ണന്‍ , ലിബിന്‍ ജോസ്, രവി വിജയന്‍ എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. AI agents എന്താണെന്നും അവ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും ലളിതമായ വിശദീകരണങ്ങളിലൂടെയും hands-on activities വഴിയും പരിചയപ്പെടുത്തി. വിവിധ പശ്ചാത്തലങ്ങളിലുള്ള തുടക്കക്കാര്‍ക്കും എളുപ്പത്തില്‍ പിന്തുടരാവുന്ന രീതിയില്‍ ഒരുക്കിയ workshop, സാങ്കേതികവിദ്യയുടെ അടിസ്ഥാനങ്ങള്‍ മനസ്സിലാക്കാനും പ്രായോഗിക പരിചയം നേടാനും അവസരമൊരുക്കി.

കാന്‍ജ് പ്രസിഡന്റ് വിജയ് നമ്പ്യാര്‍ ജനറല്‍ സെക്രട്ടറി ജോര്‍ജി സാമുവേല്‍, ട്രഷറര്‍ ഖുര്‍ഷിദ് ബഷീര്‍,, IT Lead നിതിന്‍ ജോയ് എന്നിവര്‍ സദസ്സിനെ അഭിസംബോധന ചെയ്തു. മാറിവരുന്ന സാങ്കേതിക ലോകത്തില്‍ AI അറിവിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അവര്‍, പങ്കാളികള്‍ക്ക് ആശംസകള്‍ നേരുകയും തുടര്‍പഠനത്തിനും പരിശീലനത്തിനും പ്രോത്സാഹനം നല്‍കുകയും ചെയ്തു.

കാന്‍ജ് ഐടി ടീം അംഗങ്ങള്‍ സെഷനുകളിലുടനീളം പങ്കാളികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി. വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും സംശയങ്ങള്‍ പരിഹരിക്കാനും workshop പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനും ടീമിന്റെ സഹായം ലഭ്യമായിരുന്നു. പരിപാടിയുടെ ഏകോപനത്തിനും നടത്തിപ്പിനും കാന്‍ജ് ക്‌സിക്യൂട്ടീവ് കമ്മിറ്റി പിന്തുണ നല്‍കി.

പരിപാടിയുടെ നടത്തിപ്പിനും on-ground support നല്‍കുന്നതിനുമായി കമ്മിറ്റി, കമ്മറ്റി അംഗങ്ങളായ ടോം നെറ്റിക്കാടന്‍, ദയ ശ്യാം, രേഖ പ്രദീപ്, ശ്രീകുമാര്‍, അനൂപ്, കൃഷ്ണപ്രസാദ്, അസ്ലാം, രേഖ നായര്‍, സോഫിയ മാത്യു, അമിത്,സോണി,സന്തോഷ്, വിനീഷ്, സജീവ്, അരുണ്‍ എ കെ, അരുണ്‍ഗോപന്‍ തുടങ്ങിയവര്‍  സന്നിഹിതരായിരുന്നു.

പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്കള്‍ വിതരണം ചെയ്തുകൊണ്ട് വര്‍ക്ക്‌ഷോപ്പ് സമാപിച്ചു. മികച്ച പങ്കാളിത്തവും പഠിതാക്കളുടെ സജീവമായ ഇടപെടലുകളും പുതിയ സാങ്കേതികവിദ്യകള്‍ പരിചയപ്പെടാനും പ്രായോഗികമായി പഠിക്കാനുമുള്ള സമൂഹത്തിന്റെ താല്‍പര്യം പ്രതിഫലിപ്പിച്ചു.

വാര്‍ത്ത - ജോര്‍ജി സാമുവേല്‍ (ടീം കാന്‍ജ്).
 

കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സി (കാന്‍ജ്) അക്കാദമിയുടെ ഏജന്റിക് എ ഐ (Agentic AI ) വര്‍ക്ക് ഷോപ്പ്  വിജയകരമായി സംഘടിപ്പിച്ചു.
കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സി (കാന്‍ജ്) അക്കാദമിയുടെ ഏജന്റിക് എ ഐ (Agentic AI ) വര്‍ക്ക് ഷോപ്പ്  വിജയകരമായി സംഘടിപ്പിച്ചു.
കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സി (കാന്‍ജ്) അക്കാദമിയുടെ ഏജന്റിക് എ ഐ (Agentic AI ) വര്‍ക്ക് ഷോപ്പ്  വിജയകരമായി സംഘടിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക