
ഒഹായോ ഗവർണർ സ്ഥാനത്തേക്കു മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ വിവേക് രാമസ്വാമി 50% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ പിന്നിൽ. ഡെമോക്രാറ്റ് ആമി ആക്ടൻ 53.2% വോട്ട് നേടി (1,261,909) നിൽക്കെ രാമസ്വാമിക്കു ലഭിച്ചിട്ടുള്ളത് 43.7% ആണ്: 1,037,197.
ലിബർട്ടറിയൻ ഡോൺ കിസിക്കിനു 3% ഉണ്ട്: 71,678.
എല്ലാ കൗണ്ടികളിലും ആക്ടൻ ഭൂരിപക്ഷം നേടുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. ഫ്രാങ്ക്‌ളിൻ 55%, കുയഹോഗാ 59, ഹാമിൽട്ടൺ 44, ലോറീയ്ൻ 17, മോണ്ട്ഗോമറി 34 എന്നിങ്ങനെയാണ് അവരുടെ ലീഡ്.
Acton leads Ramaswamy