Image

ജോർജിയ ഗവർണർ സ്ഥാനം റിപ്പബ്ലിക്കൻ പാർട്ടിക്കു നഷ്ടമായി; ചരിത്രമെഴുതി ഡെമോക്രാറ്റ് ബോട്ടംസ് (പിപിഎം)

Published on 04 November, 2026
ജോർജിയ ഗവർണർ സ്ഥാനം റിപ്പബ്ലിക്കൻ പാർട്ടിക്കു നഷ്ടമായി; ചരിത്രമെഴുതി ഡെമോക്രാറ്റ് ബോട്ടംസ് (പിപിഎം)

അറ്റ്ലാന്റ മേയറായിരുന്ന ആഫ്രിക്കൻ അമേരിക്കൻ ഡെമോക്രാറ്റ് കെയ്‌ഷ ലാൻസ് ബോട്ടംസ് (56) ജോർജിയ ഗവർണർ തിരഞ്ഞെടുപ്പിൽ വിജയം കണ്ടു. സംസ്ഥാനത്തെ ആദ്യ കറുത്ത വർഗക്കാരിയായ ഗവർണരാവുന്നു അവർ.

റിപ്പബ്ലിക്കൻ പാർട്ടിക്ക് ചൊവാഴ്ച നടന്ന ഇടക്കാല തെരഞ്ഞടുപ്പിൽ നഷ്ടപ്പെടുന്ന ആദ്യ ഗവർണർ സ്ഥാനമാണിത്. ജോർജിയ ഗവർണർ സ്ഥാനം 1998നു ശേഷം റിപ്പബ്ലിക്കൻ പാർട്ടി കൈവിടുന്നത് ഇതാദ്യം.

75% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ബോട്ടംസ് 55.4% വോട്ടും റിപ്പബ്ലിക്കൻ റിക്ക് ജാക്‌സൺ 44.6% വോട്ടും നേടിയിരുന്നു. അതോടെ അവരുടെ വിജയം ഉറപ്പായി.

പ്രസിഡന്റ് ബൈഡന്റെ വൈറ്റ് ഹൗസിൽ ഉദ്യോഗസ്ഥ ആയിരുന്നു യുഎസിലെ എട്ടാമത്തെ ആഫ്രിക്കൻ അമേരിക്കൻ ഗവർണർ ആവുന്ന ബോട്ടംസ്.

Democrat Bottoms wrests Georgia governor job from GOP 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക