
ഇന്ത്യൻ അമേരിക്കൻ വിജയങ്ങൾ പലതും കണ്ട യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ചൊവാഴ്ച്ച രാത്രി രണ്ടു ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥികൾ പരാജയം കണ്ടു. ഇരുവരും റിപ്പബ്ലിക്കൻ.
വിവേക് രാമസ്വാമി ഒഹായോ ഗവർണർ തിരഞ്ഞെടുപ്പിൽ പരാജയം കണ്ടു. ഏറ്റവും വഷളായ പ്രചാരണമെന്ന വിമർശനവും ഏറ്റു വാങ്ങിയ മലയാളി ഡെമോക്രാറ്റിക് പാർട്ടിയുടെ ഡോക്ടർ ആമി ആക്ടനോടു തോറ്റത് ഏതാണ്ട് 8% മാർജിനിൽ.
ആക്ടൻ 2,350,266 വോട്ടുകളോടെ 52% നേടിയപ്പോൾ രാമസ്വാമിക്കു ലഭിച്ചത് 2,023,379 വോട്ടാണ്: 44.7%.
കോമട്ടിറെഡ്ഢി
ന്യൂ യോർക്കിൽ അറ്റോണി ജനറൽ സ്ഥാനത്തേക്കു റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ സരിതാ കോമട്ടിറെഡ്ഢി അറ്റോണി ജനറൽ ലെറ്റീഷ്യ ജെയിംസിനോടു തോറ്റു.
ജെയിംസ് 3,476,172 വോട്ട് (60.1%) നേടിയപ്പോൾ സരിതയ്ക്കു ലഭിച്ചത് 2,298,749 (39%).
രണ്ടു പതിറ്റാണ്ടിനിടയിൽ ഒഹായോ ഗവർണർ മത്സരം ജയിച്ച ആദ്യ ഡെമോക്രാറ്റും ആദ്യ വനിതയുമാണ് സംസ്ഥാന ഹെൽത്ത് ഡയറക്റ്ററായിരുന്ന ആക്ടൻ.
പ്രസിഡന്റ് ട്രംപ് ഗണ്യമായ ഭൂരിപക്ഷം നേടിയ സംസ്ഥാനത്തു വിലക്കയറ്റവും ജീവിതച്ചെലവും പ്രധാന വിഷയങ്ങളായ തിരഞ്ഞെടുപ്പിൽ രാമസ്വാമിക്ക് തിരിച്ചടിയേറ്റത് ആക്ടന്റെ അമ്മയെ ഉപയോഗിച്ചുള്ള ഒരു പരസ്യം ആയിരുന്നു. മകൾ നുണച്ചിയാണെന്നു പതിറ്റാണ്ടുകളായി അവരിൽ നിന്ന് അകന്നു ജീവിച്ച 'അമ്മ പറഞ്ഞത് അതിരു കടന്ന ആക്രമണമായി. റിപ്പബ്ലിക്കൻ പാർട്ടിയിൽ തന്നെ കടുത്ത എതിർപ്പുണ്ടായ പരസ്യം പിൻവലിക്കാൻ പക്ഷെ രാമസ്വാമി മടിച്ചു നിന്നു.
അമ്മയുടെ രണ്ടാം ഭർത്താവ് ആക്ടനെ 12 വയസുളളപ്പോൾ ബലാത്സംഗം ചെയ്‌തെന്ന ആരോപണം അവർക്കു സഹതാപം നേടിക്കൊടുത്തു എന്നാണ് കാണുന്നത്.
"മുറിവുണക്കാൻ തുടങ്ങാം," വിജയാഘോഷത്തിൽ ആക്ടൻ പറഞ്ഞു. "ഒഹായോവിൽ എല്ലാവർക്കും വേണ്ടിയാകും എന്റെ പ്രവർത്തനം."
Vivek Ramaswamy loses bid for Ohio governor