Image

യുദ്ധത്തിന്റെ പ്രത്യാഘാതമാണ് തിരഞ്ഞെടുപ്പു തോൽവിയെന്നു ട്രംപും വാൻസും (പിപിഎം)

Published on 05 November, 2026
യുദ്ധത്തിന്റെ പ്രത്യാഘാതമാണ് തിരഞ്ഞെടുപ്പു തോൽവിയെന്നു ട്രംപും വാൻസും (പിപിഎം)

ഇറാൻ യുദ്ധം യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ദയനീയ പരാജയത്തിനു കാരണമായെന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ബുധനാഴ്ച്ച തുറന്നു സമ്മതിച്ചു.

എന്നാൽ വീണ്ടും യുദ്ധത്തിനു പോകാൻ മടിക്കില്ലെന്നു ട്രംപ് വ്യക്തമാക്കി.

2024ൽ ട്രംപിനു വോട്ട് ചെയ്തവർക്കു യുദ്ധത്തോടുണ്ടായ എതിർപ്പു മൂലം അവർ പാർട്ടിക്കെതിരെ വോട്ട് ചെയ്തെന്നു വാൻസ്‌ എക്‌സിൽ കുറിച്ചു.

ബുധനാഴ്ച്ച വൈറ്റ് ഹൗസിലെ ബോൾ റൂം പണി കാണാൻ എത്തിയ റിപ്പോർട്ടർമാർ ട്രംപിനോട് ഇറാൻ യുദ്ധം തോൽവിക്കു കാരണമായോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "അത് ഏറെക്കുറെ ശരിയാണെന്നു എനിക്കു തോന്നുന്നു."

ഇന്ധന വിലകൾ കൂടാൻ യുദ്ധം കാരണമായെന്ന് അദ്ദേഹം പറഞ്ഞു. അതിലും കൂടും എന്നാണ് കരുതിയിരുന്നത്.

പക്ഷേ യുദ്ധം ആവശ്യമെങ്കിൽ ഇനിയും അതിനു മടിക്കില്ലെന്നു പറയാനും അദ്ദേഹം മറന്നില്ല. "അണ്വായുധം നിർമിക്കാൻ ഇറാനെ അനുവദിക്കാൻ കഴിയില്ല."

യുദ്ധം അമേരിക്കയുടെ സുരക്ഷയ്ക്കു വേണ്ടി ആയിരുന്നു എന്നു ട്രംപ് പറഞ്ഞു. ഇറാന്റെ സൈനിക ശേഷി തകർക്കാൻ കഴിഞ്ഞു. ഹോർമുസിൽ അവർ തടഞ്ഞ കപ്പൽ ഗതാഗതം വീണ്ടും ആരംഭിച്ചു.

യുദ്ധം റിപ്പബ്ലിക്കൻ പരാജയത്തിനു കാരണമായെന്ന വാൻസിന്റെ നീണ്ട കുറിപ്പ് താൻ വായിച്ചെന്നു ട്രംപ് പറഞ്ഞു. "നല്ല കുറിപ്പ്. യുദ്ധം തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് എനിക്കറിയാമായിരുന്നു."  

ബാലറ്റിൽ തന്റെ പേരുണ്ടായിരുന്നെങ്കിൽ ഫലം മറ്റൊന്നായേനേ എന്ന് ആവർത്തിക്കാൻ ട്രംപ് മറന്നില്ല.

ജനം എതിരായെന്നു വാൻസ്‌

എക്‌സിൽ എഴുതിയ നീണ്ട കുറിപ്പിൽ വാൻസ്‌ പറയുന്നത് 2024ൽ അനുകൂലിച്ച ജനം യുദ്ധം മൂലം എതിരായി എന്നാണ്. വോട്ട് ചെയ്യാൻ എത്തിയവർ കുറഞ്ഞു എന്നദ്ദേഹം കരുതുന്നില്ല. പക്ഷെ വന്നവർ എതിർത്താണ് ഇക്കുറി വോട്ട് ചെയ്തത്. 

റിപ്പബ്ലിക്കൻ പാർട്ടി 13% വോട്ടിനു തോൽക്കുമെന്നു താൻ ബഹുമാനിക്കുന്ന ഒരു പോൾസ്റ്റർ പറഞ്ഞുവെന്നു വാൻസ്‌ ചൂണ്ടിക്കാട്ടി. ജീവിതച്ചെലവ്, വിലക്കയറ്റം, അമേരിക്കയ്ക്കുള്ള മുൻ‌തൂക്കം, ഇസ്രയേലുമായുള്ള ബന്ധം എന്നിവ ആയിരുന്നു ജനങ്ങൾക്കു പ്രധാന വിഷയങ്ങൾ.  

"നമ്മൾ തോറ്റതിന് പ്രധാന കാരണം ഇറാൻ യുദ്ധമാണ്. പ്രസിഡന്റ് തന്നെ അതു പറഞ്ഞു കഴിഞ്ഞു." 

Trump, Vance admit Iran war hurt Republicans at polls

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക