
രണ്ടു സെനറ്റ് മത്സരങ്ങളുടെ കൂടി ഫലം വരാനിരിക്കെ 100 അംഗ യുഎസ് സെനറ്റിൽ 54 സീറ്റോടെ ഭൂരിപക്ഷം ഉറപ്പിച്ചു. റിപ്പബ്ലിക്കൻ പാർട്ടിക്കു 44.
അലാസ്കയിലും മിസിസിപ്പിയിലും വോട്ടെണ്ണൽ തുടരവേ ഡെമോക്രാറ്റുകൾക്കു നേരിയ ലീഡുണ്ട്. സെനറ്റ് ഭൂരിപക്ഷത്തെ ഈ ഫലങ്ങൾ സ്വാധീനിക്കില്ലെങ്കിലും കൈയ്യിലുള്ള ഈ സീറ്റുകൾ നഷ്ടമാകുമോ എന്നു റിപ്പബ്ലിക്കൻ പാർട്ടിക്കു ആശങ്കയുണ്ട്.
മിസിസിപ്പിയിൽ ഡെമോക്രാറ്റ് സ്കോട്ട് കോളം 49%, നിലവിൽ സെനറ്ററായ സിൻഡി ഹൈഡ്-സ്മിത്ത് 48.9% എന്നിങ്ങനെയാണ് നില. റിപ്പബ്ലിക്കൻ പാർട്ടിക്കു ഉറപ്പുള്ള സീറ്റിൽ ഇത്തരമൊരു വെല്ലുവിളി അസാധാരണമാണ്.
കോളം 464,926 വോട്ട് നേടിയപ്പോൾ ഹൈഡ്-സ്മിത്ത് എത്തിയത് 463,788ലാണ്. കേവലം 1,138 വ്യത്യാസം. ഇത് ബുധനാഴ്ച്ച ഉച്ചയ്‌ക്കുളള നിലയാണ്. ശേഷിച്ച വോട്ടിൽ 50.2% നേടിയാൽ മാത്രമേ ഹൈഡ്-സ്മിത്തിനു സീറ്റ് നിലനിർത്താൻ കഴിയൂ.
കോളം ജയിച്ചാൽ സംസ്ഥാനത്തു നിന്നുള്ള ആദ്യ കറുത്ത വർഗക്കാരൻ സെനറ്ററാവും. പ്രസിഡന്റ് ട്രംപിന്റെ ഉറ്റ അനുയായിയായ ഹൈഡ്-സ്മിത്ത് സെനറ്റിൽ ആദ്യം എത്തിയത് 2018ൽ സ്പെഷ്യൽ ഇലക്ഷൻ ജയിച്ചാണ്.
1982നു ശേഷം ഇവിടെ ഡെമോക്രാറ്റ് ജയിച്ചിട്ടില്ല.
അലാസ്കയിലും കടുത്ത മത്സരമാണ്. റിപ്പബ്ലിക്കൻ സെനറ്റർ ഡാൻ സള്ളിവൻ സീറ്റ് നിലനിർത്താൻ പൊരുതുന്നത് ഡെമോക്രാറ്റ് റെപ്. മേരി പെൽടോളയോടാണ്.
ഡാനിയൽ സള്ളിവൻ എന്നൊരു സ്കൂൾ ടീച്ചറെ രംഗത്തിറക്കി വോട്ടർമാരെ പറ്റിക്കാൻ ഡെമോക്രറ്റുകൾ ശ്രമിച്ചെന്ന് ആരോപണമുണ്ട്. അദ്ദേഹം നേടിയത് 1.6% വോട്ടാണ്.
സ്ഥാനാർഥികൾ 50% കടക്കാതെ വന്നാൽ അലാസ്ക നിയമം അനുസരിച്ചു വോട്ടെണ്ണൽ വീണ്ടും നടത്തേണ്ടി വരും.
Two Senate results still pending