Image

ടെക്സസ് സംസ്ഥാന നിയമസഭയും ഡെമോക്രാറ്റുകൾ നേടി; പല സംസ്ഥാനങ്ങളിലും ത്രിതല വിജയം (പിപിഎം)

Published on 05 November, 2026
ടെക്സസ് സംസ്ഥാന നിയമസഭയും ഡെമോക്രാറ്റുകൾ നേടി; പല സംസ്ഥാനങ്ങളിലും ത്രിതല വിജയം (പിപിഎം)

തീവ്ര വലതുപക്ഷ വാഴ്ച നിലനിന്ന ടെക്സസ് സംസ്ഥാന നിയമസഭ ഡെമോക്രാറ്റുകൾ പിടിച്ചു. ഗവർണർ, സെനറ്റർ സ്ഥാനങ്ങൾക്കു പിന്നാലെ ഈ നേട്ടം കൂടി ആയതോടെ മൂന്ന് അധികാര തലങ്ങളുടെയും നിയന്ത്രണം അവർ കൈയ്യിലൊതുക്കി.  

2002നു ശേഷം ഡെമോക്രാറ്റുകൾ ടെക്സസ് സഭ പിടിക്കുന്നത് ഇതാദ്യമാണ്.

മിഷിഗൺ, മിനസോട്ട, പെൻസിൽവേനിയ എന്നീ സംസ്‌ഥാനങ്ങളിൽ ഡെമോക്രാറ്റുകൾ ഗവർണർ സ്ഥാനവും നിയമസഭയും സെനറ്റും നേടി. നെവാഡയിൽ ഗവർണർ സ്ഥാനവും സഭയും.  

കുത്തനെ ഉയരുന്ന ജീവിതച്ചെലവ് നിയന്ത്രിക്കാനും ഗ്യാസ് വിലകൾ പിടിച്ചു താഴ്ത്താനും പാർപ്പിടങ്ങൾ ന്യായമായ വിലയ്ക്കു ലഭ്യമാക്കാനുമുള്ള ഉത്തരവാദിത്തം പാർട്ടിക്കു വെല്ലുവിളിയാണ്. നിത്യജീവിതത്തെ ബാധിക്കുന്ന ഒട്ടേറെ ഉത്തരവാദിത്തങ്ങൾ സംസ്ഥാന സർക്കാരുകൾക്കുണ്ട്.  

2027 എത്തുമ്പോൾ ഡെമോക്രാറ്റിക് ഗവർണർമാരുടെ എണ്ണം 28 ആവും. റിപ്പബ്ലിക്കന്മാർ 20 മാത്രം. 

Democrats capture Texas legislature too 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക