Image

ഡെമോക്രാറ്റിക് പാർട്ടി യുഎസ് ഹൗസിൽ 250 സീറ്റ് കടന്നു, ശേഷിക്കുന്ന രണ്ടു സെനറ്റ് സീറ്റുകളിൽ നേരിയ ലീഡ് (പിപിഎം)

Published on 06 November, 2026
ഡെമോക്രാറ്റിക് പാർട്ടി യുഎസ് ഹൗസിൽ 250 സീറ്റ് കടന്നു, ശേഷിക്കുന്ന രണ്ടു സെനറ്റ് സീറ്റുകളിൽ നേരിയ ലീഡ് (പിപിഎം)

റിപ്പബ്ലിക്കൻ കോട്ടകൾ തകർത്തു ഇടക്കാല തിരഞ്ഞെടുപ്പിൽ മുന്നേറ്റം നടത്തിയ ഡെമോക്രാറ്റിക് പാർട്ടി വ്യാഴാഴ്ച്ച യുഎസ് ഹൗസിൽ 250 സീറ്റ് കടന്നു. നിരവധി റിപ്പബ്ലിക്കൻ സീറ്റുകൾ പിടിച്ചെടുത്ത അവർക്കു രണ്ടു പതിറ്റാണ്ടിൽ ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. ഇതിനു മുൻപ് 2008ൽ ബരാക്ക് ഒബാമ പ്രസിഡന്റായപ്പോഴുള്ള കുതിപ്പിൽ ഡെമോക്രാറ്റുകൾ ഈ ലക്‌ഷ്യം കണ്ടിരുന്നു.

ഇരുപതിലധികം ഹൗസ് സീറ്റുകൾ കൂടി തീരുമാനമാകാനുള്ളപ്പോഴാണ് 250 കടന്നത്. 

സെനറ്റിലേക്കുള്ള മത്സരത്തിൽ അലാസ്കയിലും മിസിസിപ്പിയിലും കൂടി വിജയ സാധ്യത കാണുന്ന ഡെമോക്രാറ്റുകൾ അവ നേടിയാൽ 56ൽ എത്തും. രണ്ടിടത്തും ലീഡുണ്ട്, പക്ഷെ നേരിയ ലീഡ് മാത്രം.  

മിസിസിപ്പിയിൽ വോട്ടെണ്ണൽ തുടരുമ്പോൾ ഡെമോക്രാറ്റിക് പ്രോസിക്യൂട്ടർ സ്കോട്ട് കോളം തന്റെ ലീഡ് മെല്ലെ ഉയർത്തുന്നുണ്ട്‌. തിരിച്ചു പിടിക്കാൻ സെനറ്റർ സിൻഡി ഹൈഡ്-സ്മിത്തിനു കഴിയുന്നുമില്ല. കറുത്ത വർഗക്കാരനായ കോളം 466,775 (49.04%) നേടിയപ്പോൾ ഹൈഡ്-സ്മിത്ത് 464,962 (48.85%) ആണ് എത്തിയത്.

അലാസ്‌കയിൽ മുൻ റെപ്. മേരി പെൽടോള റിപ്പബ്ലിക്കൻ സെനറ്റർ ഡാൻ എസ്. സള്ളിവന്റെ മേൽ ഏതാനും വോട്ടുകളുടെ ലീഡ് നിലനിർത്തുന്നുണ്ട്. പെൽടോള 102,962 (48.17%) നേടിയപ്പോൾ സള്ളിവൻ 102,325ൽ (47.88%) എത്തി. ജറാൾഡ് ഹൈക്സ് (2.27%), ഡാനിയൽ ജെ. സള്ളിവൻ (1.68%) എന്നിവരുടെ വോട്ടുകൾ റിപ്പബ്ലിക്കൻ സ്ഥാനാർഥിക്കു നൽകണമെന്നു പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടു.  

Democrats cross 250 in US House 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക