Image

ഡാലസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ദേശീയ കാര്‍ഡ് ഗെയിം ടൂര്‍ണമെന്റ് നവംബര്‍ 14ന്

ബിനോയി സെബാസ്റ്റ്യന്‍ Published on 06 November, 2026
ഡാലസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ദേശീയ കാര്‍ഡ് ഗെയിം ടൂര്‍ണമെന്റ് നവംബര്‍ 14ന്

ഡാലസ്: ഡാലസ് മലയാളി അസോസിയേഷന്റെയും ഫോമ ടെക്‌സോമ റീജിയന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ദേശീയ കാര്‍ഡ് ഗെയിം ടൂര്‍ണമെന്റ് നവംബര്‍ 14 ശനിയാഴ്ച രാവിലെ 8 മണിക്ക് തുടക്കം കുറിക്കുന്നു.

ഇന്റര്‍നാഷണല്‍ 56, 28, റമ്മി തുടങ്ങിയ ഇനങ്ങളിലായി നടത്തപ്പെടുന്ന മത്‌സരങ്ങളില്‍ ടെക്‌സസില്‍ നിന്നും അമേരിക്കയുടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന  നൂറിലധികം മത്‌സരാത്ഥികള്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു.

56 ടൂര്‍ണമെന്റ് വിജയികള്‍ക്ക് 2001 ഡോളറിന്റെ ഒന്നാം സമ്മാനവും ഡിഎംഎ നല്‍കുന്ന എവര്‍ട്രോളിംഗ് ട്രോഫിയും, 28 വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 1001 ഡോളറും എവര്‍റോളിംഗ് ട്രോഫിയും റമ്മി വിജയികള്‍ക്ക് 1001 ഡോളറിന്റെ ഒന്നാം സമ്മാനവും നല്‍കും. എല്ലാ മത്‌സരങ്ങള്‍ക്കും രണ്ടും മുന്നും നാലും വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും ഉണ്ടായിരിക്കുന്നതാണ്.

ഡാലസിലെ ഫാര്‍മേഴ്‌സ് ബ്രാഞ്ച് സിറ്റിയില്‍ നടത്തപ്പെടുന്ന മത്‌സരസ്ഥലം : 11496 ലൂണാ റോഡ് ഫാമേഴ്‌സ് ബ്രാഞ്ച്, ടെക്‌സസ്, 75234.  

കൂടുതല്‍ വിവരങ്ങള്‍ക്ക്:  ബിനോ കല്ലുങ്കല്‍ (847 322 0056), ജൂഡി ജോസ്, (214 776 8290)
ഷെല്ലി തോമസ് (817 946 9053), ബിജു ലോസണ്‍  972 342 0568,മധു ജോസഫ്  915 255 8416, സൈജു അത്തിക്കളം 623 3377955, ഡക്സ്റ്റര്‍ ഫെരേര 972 768 4652, ശ്രീനാഥ് ജി. 510 378 5572
 

ഡാലസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ദേശീയ കാര്‍ഡ് ഗെയിം ടൂര്‍ണമെന്റ് നവംബര്‍ 14ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക