Image

രോഗവുമായി ഏങ്ങനെ വിദേശത്ത് പോകും? കള്ളം പറഞ്ഞാൽ ജാമ്യം റദ്ദാക്കും; ടോമിൻ ജെ തച്ചങ്കരിക്കെതിരെ വീണ്ടും ഹൈക്കോടതി

Published on 06 November, 2026
രോഗവുമായി ഏങ്ങനെ വിദേശത്ത് പോകും? കള്ളം പറഞ്ഞാൽ ജാമ്യം റദ്ദാക്കും;  ടോമിൻ ജെ തച്ചങ്കരിക്കെതിരെ വീണ്ടും ഹൈക്കോടതി

വിദേശയാത്രയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ലല്ലോ എന്ന് കോടതി ചോദിച്ചു. ഗുരുതരമായ രോഗമാണെന്ന് റിപ്പോർട്ടിലുള്ള സാഹചര്യത്തിൽ ഈ രോഗാവസ്ഥയുമായി എങ്ങനെ വിദേശത്ത് ജോലിക്ക് പോകാനാകുമെന്നും കോടതി ചോദ്യം ഉന്നയിച്ചു.

കള്ളം പറഞ്ഞാൽ ജാമ്യവും റദ്ദാക്കുമെന്ന മുന്നറിയിപ്പും കോടതി നൽകി. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ടോമിൻ ജെ. തച്ചങ്കരി സമർപ്പിച്ച ഹർജിയിൽ കഴിഞ്ഞ ദിവസവും ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.

ശിക്ഷിക്കപ്പെട്ടതിന് ശേഷം അസുഖമെന്ന് പറഞ്ഞ് ആശുപത്രിയിൽ കഴിഞ്ഞ ആൾ എങ്ങനെ വിദേശ ജോലിക്ക് പോകുമെന്ന് കോടതി ചോദിച്ചു. ‘ജയിലിൽ പോകുമ്പോൾ അസുഖം വരും, പുറത്ത് ഇറങ്ങുമ്പോൾ വിദേശത്ത് പോയി ജോലി ചെയ്യണം’ കോടതിയുള്ളവർക്കും ബുദ്ധി ഉണ്ടെന്ന് തച്ചങ്കരി ഓർക്കണമെന്നായിരുന്നു ജസ്റ്റിസ്‌ എ ബദറുദ്ദീൻറെ വിമർശനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക