
ഓട്ടവ: ഓട്ടവയിൽ താമസിക്കുന്ന മരിയ ബിന്നി (45) എന്ന ഇന്ത്യൻ സ്വദേശിനിയെ കാണാതായതായി റിപ്പോർട്ട്, ഇവരെ കണ്ടെത്തുന്നതിനായി ഓട്ടവ പോലീസ് സർവീസ് പൊതുജനങ്ങളുടെ അടിയന്തര സഹായം തേടിയിട്ടുണ്ട്. ഇവരുടെ സുരക്ഷയെയും ആരോഗ്യസ്ഥിതിയെയും കുറിച്ച് പോലീസിന് കടുത്ത
ആശങ്കയുണ്ട്.
പോലീസ് പുറത്തുവിട്ട ഔദ്യോഗിക അറിയിപ്പ് പ്രകാരം, 2026 നവംബർ 3 ചൊവ്വാഴ്ച വൈകുന്നേരം ഏകദേശം 4:45 ഓടെയാണ് ഇവരെ അവസാനമായി കണ്ടത്. ഒട്ടാവയിലെ പവൽ അവന്യൂ, ലിയോൺ സ്ട്രീറ്റ് സൗത്ത് എന്നീ പ്രദേശങ്ങൾക്ക് സമീപത്ത് നിന്നാണ് ഇവരെ കാണാതായത്.
ഇവരെ തിരിച്ചറിയാൻ സഹായിക്കുന്ന ശാരീരിക വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
* വംശീയത സൗത്ത് ഏഷ്യൻ (ഇന്ത്യൻ വനിത
* ഉയരം 5 അടി 3 ഇഞ്ച്
• ശരീരപ്രകൃതി. ഇടത്തരം
• മുടി തവിട്ടുനിറത്തിലുള്ള ചെറിയ ചുരുണ്ട മുടി
• അവസാനമായി ധരിച്ചിരുന്ന വസ്ത്രങ്ങൾ : കണ്ണട വെച്ചിരുന്നു. ചുവന്ന സ്വെറ്റർ, കടും നിറത്തിലുള്ള പാന്റ്സ്, നീല സോക്സ്, ചെരിപ്പ് എന്നിവയാണ് അവസാനമായി കാണുമ്പോൾ ധരിച്ചിരുന്നത്.
ഇവരെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവരോ, ഈ
പ്രദേശങ്ങളിൽ ഇവരെ കാണാനിടയായവരോ ഉടൻ തന്നെ മുന്നോട്ട് വരണമെന്ന്
ഓട്ടവ പോലീസ് അഭ്യർത്ഥിച്ചു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ കൈമാറാൻ താല്പര്യമുള്ളവർ ഓട്ടവ പോലീസ് സർവീസിന്റെ സെൻട്രൽ ഡിവിഷൻ സ്റ്റാഫ് സർജന്റിനെ 613 236-1222 (Ext. 5212) എന്ന നമ്പറിൽ നേരിട്ട് ബന്ധപ്പെടേണ്ടതാണ്.
കൂടാതെ വിവരങ്ങൾ രഹസ്യമായി കൈമാറാൻ ആഗ്രഹിക്കുന്നവർക്ക് ക്രൈം
സ്റ്റോപ്പേഴ്സ് ടോൾ ഫ്രീ നമ്പറായ 1-800-222-8477 വഴിയും അധികൃതരെ വിവരമറിയിക്കാവുന്നതാണ്.