
ഡെമോക്രാറ്റിക് പാർട്ടിയുടെ 2028 പ്രസിഡന്റ് സ്ഥാനാർഥിയാവാനുള്ള മത്സരത്തിൽ ജോർജിയ സെനറ്റർ ജോൺ ഒസോഫിനു കുതിപ്പ്. ഇടക്കാല തിരഞ്ഞെടുപ്പിലെ ഉജ്വല പ്രകടനത്തിനു ശേഷം പാർട്ടിയുടെ താരമായ ഒസോഫ് മുന്നേറ്റം നടത്തിയപ്പോൾ 2024 പ്രസിഡന്റ് സ്ഥാനാർഥി ആയിരുന്ന മുൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ബഹുദൂരം പിന്നിലായി.
ഇടതു ചായ്‌വുള്ള ക്രുക്കഡ് കോൺ പ്രോഗ്രസീവ് കൺവെൻഷനിൽ നടത്തിയ സ്ട്രോ പോളിൽ ഒസോഫിനു 38% പിന്തുണ ലഭിച്ചപ്പോൾ ഹാരിസിനു ലഭിച്ചത് 0.6% ആണ്.
രണ്ടാം സ്ഥാനത്തു ഒസോഫിനേക്കാൾ ഏറെ പിന്നിൽ ഇടതുപക്ഷ 'സ്‌ക്വാഡ്' നേതാവ് റെപ്. അലെക്‌സാൻഡ്രിയ ഒക്കെഷ്യോ കോർട്ടസ് എത്തി: 17%. മുൻ ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി പീറ്റ് ബുജിഗ് 14%, ഇല്ലിനോയ് ഗവർണർ ജെ ബി പ്രിറ്സ്കർ, കെന്റക്കി ഗവർണർ ആൻഡി ബെഷെയർ, പെൻസിൽവേനിയ ഗവർണർ ജോഷ് ഷാപിറോ എന്നിവർക്ക് 4% വീതം.
മെരിലാൻഡ് ഗവർണർ വെസ് മൂറിനു 3% പിന്തുണയാണ് കണ്ടത്. അരിസോണ സെനറ്റർ മാർക്ക് കെല്ലിക്കും. കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം നേടിയത് 2.3%.
മുൻ പോളിംഗുകളിലെല്ലാം മുന്നിൽ നിന്ന ഹാരിസ് ഇക്കുറി 16ആം സ്ഥാനത്തു എത്തി. ആയിരത്തോളം പേർ പങ്കെടുത്ത പോളിംഗ് സംഘടിപ്പിച്ചത് ക്രുക്കഡ് മീഡിയ ആണ്.
ആറു വർഷവും സെനറ്റിൽ തുടരുമെന്നു തറപ്പിച്ചു പറഞ്ഞിട്ടുള്ള ഒസോഫ് (39) പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യാതൊരു താത്പര്യവും പ്രകടിപ്പിച്ചിട്ടില്ല.
റിപ്പബ്ലിക്കൻ പാർട്ടിക്ക് ഉറച്ച വേരുകളുള്ള ജോർജിയയിൽ നേടിയ തകർപ്പൻ ജയമാണ് യുവ സെനറ്ററെ പാർട്ടിക്കു പ്രിയങ്കരനാക്കിയത്.
റിയൽക്ലിയർ പൊളിറ്റിക്സ് നടത്തിയ ഏറ്റവും പുതിയ സർവേയിൽ ഹാരിസ് 21.8%, ന്യൂസം 13.5%, ഒസോഫ് 10.8% എന്നിങ്ങനെ ആയിരുന്നു സ്കോർ.
Kamala Harris a huge loser in new Dem straw poll