Image

കാനഡയിൽ ഇന്ത്യൻ യുവാവ് ജീവനൊടുക്കിയത് തൊഴിൽ വാഗ്ദാനം ചതിയായപ്പോൾ (പിപിഎം)

Published on 09 November, 2026
കാനഡയിൽ ഇന്ത്യൻ യുവാവ് ജീവനൊടുക്കിയത് തൊഴിൽ വാഗ്ദാനം ചതിയായപ്പോൾ (പിപിഎം)

കാനഡയിലെ ഗ്രെയ്റ്റർ ടൊറോന്റോയിൽ പഞ്ചാബിലെ തരൺ താര ൺ ജില്ലയിൽ നിന്നുള്ള 28കാരൻ ട്രെയിൻ ഇടിച്ചു മരിച്ചത് ഇന്ത്യൻ സമൂഹത്തെ അസ്വസ്ഥമാക്കി. സിമ്രൻജീത് സിംഗിന്റെ മരണം ആത്മഹത്യയാണെന്ന റിപ്പോർട്ടുമുണ്ട്.

അതിലേക്കു നയിച്ച സാഹചര്യങ്ങളാണ് ആശങ്ക ഉയർത്തുന്നത്. ഭീമമായ തുക കടം വാങ്ങിയാണ് ലേബർ മാർക്കറ്റ് ഇമ്പാക്ട് അസസ്മെന്റ് വഴി സിംഗിനെ മാതാപിതാക്കൾ കാനഡയിലേക്കു അയച്ചത്. എന്നാൽ അദ്ദേഹത്തിനു ജോലി വാഗ്ദാനം ചെയ്ത സ്ഥാപനം തന്നെ ബ്രിട്ടീഷ് കൊളംബിയയിൽ ഉണ്ടായിരുന്നില്ല.

ഒരു സുഹൃത്തിന്റെ തണലിൽ തത്കാലം കൂടിയ സിംഗിനു നാട്ടിലെ കടം വീട്ടാനും കഴിയാത്ത ദുരവസ്ഥ ആയിരുന്നു. ഗ്രെയ്റ്റർ ടോറോന്റോയിൽ ഏതായാലും സിംഗിന് ട്രക്ക് ഡ്രൈവർ ലൈസൻസ് ലഭിച്ചു.

എന്നാൽ ആ തൊഴിലുടമ വാഗ്ദാനം ചെയ്ത ശമ്പളം നൽകിയില്ല. അതോടെ അവിടം വിട്ടു ഓട്ടവയിൽ ഒരു ഇ-കോമേഴ്‌സ് സ്‌ഥാപനത്തിൽ ചേർന്നു.

എന്നാൽ ആ തൊഴിലിലും രക്ഷ കിട്ടിയില്ല. നാട്ടിലെങ്കിൽ 25 ലക്ഷത്തിലധികം രൂപ കടവും.

അഭയാർഥി സംരക്ഷണത്തിനു നൽകിയ അപേക്ഷ തള്ളിപ്പോയെന്നു കുടുംബം പറയുന്നു. അക്കാര്യം മറച്ചു വച്ച് അഭിഭാഷകൻ പണം വാങ്ങുകയും ചെയ്തു.

സിംഗിന്റെ മരണശേഷമാണ് കുടുംബം അദ്ദേഹം അനുഭവിച്ച യാതനകൾ പൂർണമായി മനസ്സിലാക്കിയതു തന്നെ.

Indian's suicide in Canada a result of cheating 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക