Image

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ: പി.ടി.ഉഷയ്ക്ക് പരാജയം

Published on 09 November, 2026
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ: പി.ടി.ഉഷയ്ക്ക് പരാജയം

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ജനറൽ ബോഡിയിലേക്ക് മികച്ച വനിതാ കായിക താരങ്ങളുടെ തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡൻ്റ് പി.ടി.ഉഷയ്ക്ക് പരാജയം. നാലു സ്ഥാനങ്ങളിലേക്ക് ആറു പേർ മൽസരിച്ചിടത്ത് ഉഷയ്ക്ക് അഞ്ചാം സ്ഥാനം.80 പേർ വോട്ട് ചെയ്തതിൽ ഉഷയ്ക്ക് 40 വോട്ട് കിട്ടി. 

അഞ്ജു ബോബി ജോർജിനാണ് കൂടുതൽ വോട്ട് .53. ഹോക്കി താരം റാണി റാംഫാൽ 50 വോട്ടും ആർച്ചറി താരം ഡോള ബാനർജി 45 വോട്ടും ബാഡ്മിൻറൻ താരം സൈന നെഹ്വാൾ 43 വോട്ടും നേടി. ബാസ്ക്കറ്റ് ബോൾ കളിക്കാരി അനിതയ്ക്ക് ആറു വോട്ട് മാത്രമാണു കിട്ടിയത്. ഡിസംബർ അഞ്ചിനാണ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്.ഉഷയ്ക്ക് മത്സരിക്കാൻ കഴിയില്ല.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക