Image

ആർ എസ് എസ് പ്രതിച്ഛായ കൃത്യമാക്കാൻ അനുയായികൾ യുഎസിൽ സംഘടന റജിസ്റ്റർ ചെയ്‌തു (പിപിഎം)

Published on 10 November, 2026
 ആർ എസ് എസ് പ്രതിച്ഛായ കൃത്യമാക്കാൻ അനുയായികൾ യുഎസിൽ സംഘടന റജിസ്റ്റർ ചെയ്‌തു (പിപിഎം)

യുഎസിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ വേണ്ടി രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ എസ് എസ്)  സജീവ പ്രവർത്തകർ ഫ്രണ്ട്സ് ഓഫ് ആർ എസ് എസ് എന്ന പേരിൽ  ജസ്റ്റിസ് ഡിപ്പാർട്മെന്റിൽ ഫോറിൻ ഏജന്റ്സ് റജിസ്‌ട്രേഷൻ ആക്ട് (ഫറ) അനുസരിച്ചു റജിസ്റ്റർ ചെയ്‌തു. ആർ എസ് എസിനെ പറ്റി തെറ്റായ പ്രചാരണങ്ങൾ തിരുത്തുക, അപൂർണമായ വിവരങ്ങൾ തിരുത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.  

ആർ എസ് എസ് മേധാവി മോഹൻ ഭഗവത് നൂറാം വാർഷികവുമായി ബന്ധപ്പെട്ടു യുഎസിൽ സന്ദർശനത്തിന് എത്തുന്നതിനു മുൻപായിരുന്നു ആ നീക്കം.

വിവരങ്ങൾ നൽകുക, പഠിപ്പിക്കുക, സാമൂഹ്യ പ്രവർത്തനം നടത്തുക എന്നീ കാര്യങ്ങളാണ് പ്രധാനമായും ചെയ്യുക. ജനങ്ങളുമായോ വാർത്താ മാധ്യമങ്ങളുമായോ ഗവേഷകരുമായോ നയരൂപീകരണ സ്ഥാപനങ്ങളുമായോ ഇടപെടുമെന്നു അവർ വ്യക്തമാക്കി.

ആർ എസ് എസ് ഇന്ത്യയിൽ വോളന്റിയർ ജോലികൾ ചെയ്യുന്ന സാമൂഹ്യ-സാംസ്‌കാരിക സംഘടനയാണെന്നു അവർ പറഞ്ഞു.

രാജേന്ദ്ര സോനാരികർ, ജയന്ത് പന്ത്, ദേവനന്ദ ഗദ്ദം എന്നിവരാണ് ഡയറക്റ്റർ ബോർഡ് അംഗങ്ങൾ.  

RSS supporters register in US 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക