Image

ഹേഗ്സേത്തിനെതിരായ ഇംപീച്ച്മെന്റ് നടപടികളിൽ പങ്കു ചേരുന്നുവെന്നു ഡെമോക്രാറ്റിക് റെപ്. റോ ഖന്ന (പിപിഎം)

Published on 10 November, 2026
 ഹേഗ്സേത്തിനെതിരായ ഇംപീച്ച്മെന്റ് നടപടികളിൽ പങ്കു ചേരുന്നുവെന്നു ഡെമോക്രാറ്റിക് റെപ്. റോ ഖന്ന (പിപിഎം)

യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹേഗ്സേത്തിനെതിരായ ഇംപീച്ച്മെന്റ് നടപടികളിൽ പങ്കു ചേരുന്നുവെന്നു ഡെമോക്രാറ്റിക് റെപ്. റോ ഖന്ന അറിയിച്ചു. റിപ്പബ്ലിക്കൻ അംഗം തോമസ് മാസിയാണ് നടപടികൾക്കു പ്രമേയം അവതരിപ്പിച്ചത്.

ബുധനാഴ്ച്ച ആദ്യ വോട്ടെടുപ്പ് ഉണ്ടാവുമെന്ന് അദ്ദേഹം സൂചന നൽകി. ഭരണഘടന ലംഘിച്ചു കോൺഗ്രസിന്റെ അനുമതി കൂടാതെ യുദ്ധത്തിനു പോയി എന്നതാണ് ഹെഗസേത്തിന്റെ മേൽ ചുമത്തിയിട്ടുള്ള കുറ്റം.

"തോമസ് മാസിക്കൊപ്പം ഈ നടപടികളിൽ ഞാൻ സഹകരിക്കുന്നുണ്ട്. യുദ്ധം നിർത്താനുള്ള പ്രമേയം ഞങ്ങൾ കൊണ്ടുവന്നിരുന്നു. ഇപ്പോൾ വോട്ടർമാർ യുദ്ധത്തെ തള്ളിയിരിക്കുന്നു. പീറ്റ് ഹേഗ്സേത്തിനെ ഇംപീച്ച് ചെയ്യണം, സെനറ്റിൽ ശിക്ഷിക്കയും വേണം."  

റിപ്പബ്ലിക്കൻ നിരയിൽ തിരഞ്ഞെടുപ്പിൽ തലനാരിഴയ്‌ക്കു ജയിച്ചവരും ഈ നീക്കത്തെ അനുകൂലിക്കുമെന്നു കരുതുന്നതായി മാസി അറിയിച്ചു.  

"ഇംപീച്ച്മെന്റ് പ്രമേയം അടുത്ത കോൺഗ്രസിലേക്കും പോകും," അദ്ദേഹം ചൂണ്ടിക്കാട്ടി. "സെനറ്റിനും അത് മാറ്റിവയ്ക്കാനാവില്ല."

യുദ്ധത്തെ എതിർക്കയും എപ്‌സ്റ്റീൻ ഫയലുകൾ പുറത്തു കൊണ്ടുവരാൻ പോരാടുകയും ചെയ്ത മാസിക്കു വ്യക്തിപരമായി നഷ്ടങ്ങൾ ഉണ്ടായെന്നു ഖന്ന ചൂണ്ടിക്കാട്ടി. "പക്ഷെ അദ്ദേഹം തന്റെ തത്വങ്ങളിൽ ഉറച്ചു നിന്നു."

പ്രസിഡന്റ് ട്രംപ് പിന്തുണച്ച ഒരു സ്ഥാനാർഥിയാണ് മാസിയെ റിപ്പബ്ലിക്കൻ പ്രൈമറിയിൽ തോൽപിച്ചത്.


Ro Khanna calls on US Congress to back impeachment of Hegseth 

Join WhatsApp News
Loser #2 2026-11-10 13:56:22
If Massy says something, it is ok with you? If he says that the world is flat, what would you say? Get a life and your own opinion man.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക