
യുഎസ് കോൺഗ്രസിൽ തനിക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്ന റിപ്പബ്ലിക്കൻ അംഗം റെപ്. തോമസ് മാസിക്കെതിരെ ഡിഫൻസ് സെക്രട്ടറി പീറ്റ് ഹേഗ്സേഥ് ചൊവാഴ്ച്ച പത്രസമ്മേളനത്തിൽ ആഞ്ഞടിച്ചു.
'തെമ്മാടിയായ ജനപ്രതിനിധി' എന്നും 'അട്ടിമറിക്കാരൻ' എന്നുമാണ് ഹേഗ്സേഥ് മാസിയെ വിശേഷിപ്പിച്ചത്. ഡിഫൻസ് സെക്രട്ടറി ആയിരിക്കെ തന്നെ റിപ്പബ്ലിക്കൻ പ്രൈമറിയിൽ മാസിയെ തോൽപിക്കാൻ പരിശ്രമിച്ച ഹേഗ്സേഥ് തനിക്കെതിരായ ആരോപണങ്ങൾ തള്ളി.
യുഎസ് ചരിത്രത്തിൽ ഇതിനു മുൻപ് രണ്ടു ക്യാബിനറ്റ് അംഗങ്ങളെ മാത്രമേ ഇംപീച്ച് ചെയ്തിട്ടുള്ളു എന്നു ചൂണ്ടിക്കാട്ടിയ ഹേഗ്സേഥ് ഈ നീക്കത്തെ പുച്ഛിച്ചു തള്ളി. "ഇത് ദേശഭക്തിയല്ല, അട്ടിമറിയാണ്."
നയപരമായ ഭിന്നതകൾക്കു ഇംപീച്ച്മെന്റ് പരിഹാരമല്ലെന്നു മേയ് മാസത്തിനു ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ട സെക്രട്ടറി പറഞ്ഞു. "അവർക്കു നിയമനിർമാണം നടത്തിക്കൂടേ?"
ഇറാൻ യുദ്ധം മൂലമാണ് റിപ്പബ്ലിക്കൻ പാർട്ടി ഇടക്കാല തിരഞ്ഞെടുപ്പിൽ തോറ്റതെന്ന വിലയിരുത്തലിനോടു ഹേഗ്സേഥ് യോജിച്ചില്ല. "ചരിത്രം ഇറാൻ യുദ്ധത്തെ വളരെ വ്യത്യസ്തമായി വിലയിരുത്തും."
Hegseth rejects charges raised for impeachment