
യുഎസ് അന്താരാഷ്ട്ര മത സ്വാതന്ത്ര്യ കമ്മീഷൻ (യുഎസ് സിഐആർഎഫ്) പക്ഷപാതമുള്ള, വിവരം കെട്ട സംഘടനയാണെന്നു ഇന്ത്യ ചൊവാഴ്ച്ച ആരോപിച്ചു. "അവർക്കു നഗ്നമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്."
യുഎസിൽ ഇന്ത്യൻ സമൂഹത്തിനെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചു അവർ എപ്പോഴും മൗനം പാലിക്കുന്നുവെന്നു വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ ഡൽഹിയിൽ പറഞ്ഞു.
ഇന്ത്യൻ സമൂഹത്തിനു നേരെ യുഎസിൽ പതിവായി വിദ്വേഷ അക്രമങ്ങളും വംശീയ അധിക്ഷേപവും നടക്കുന്നുണ്ട്. അതൊന്നും അവർ പരാമർശിക്കാറില്ല.
അത്തരം സംഘടനകളെ കാര്യമായി എടുക്കേണ്ട ആവശ്യമില്ലെന്നു ജയ്‌സ്വാൾ പറഞ്ഞു.
ഇല്ലിനോയി അറോറയിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊല നടത്താൻ അടുത്തിടെ ഒരു വെള്ളക്കാരൻ ശ്രമം നടത്തിയത് ജയ്‌സ്വാൾ ഓർമിച്ചു.അതൊരു ഫെഡറൽ വിദ്വേഷ കുറ്റമായി കണ്ടു നടപടി എടുക്കണമെന്നു 105 ജനപ്രതിനിധികൾ എഫ് ബി ഐയോട് ആവശ്യപ്പെട്ടു. കമ്മീഷൻ അതൊന്നും അറിഞ്ഞ മട്ടില്ല.
India rejects USCIRF as 'prejudiced entity'